ഇന്ത്യക്കെതിരെയുള്ള സ്റ്റിമാച്ചിന്റെ കേസ്, ഒടുവിൽ സെറ്റിൽമെന്റായി!

കഴിഞ്ഞ ഏഷ്യൻ കപ്പിൽ വളരെ ദയനീയമായ പ്രകടനമായിരുന്നു ഇന്ത്യൻ ഫുട്ബോൾ ടീം നടത്തിയിരുന്നത്.എല്ലാ മത്സരങ്ങളിലും പരാജയപ്പെടുകയായിരുന്നു.കൂടാതെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലും ദയനീയ പ്രകടനം തുടർന്നു. ഇതോടെ പരിശീലകനായ ഇഗോർ സ്റ്റിമാചിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നു.

തുടർന്ന് അദ്ദേഹത്തെ പുറത്താക്കാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നിർബന്ധിതരാവുകയായിരുന്നു. അങ്ങനെ അദ്ദേഹത്തെ AIFF പുറത്താക്കി. എന്നാൽ കരാർ പ്രകാരം ഒരു പരിശീലകനെ പുറത്താക്കുമ്പോൾ നിശ്ചിത തുക നഷ്ടപരിഹാരമായി നൽകേണ്ടതുണ്ട്. അത് നൽകാൻ AIFF തയ്യാറായിരുന്നില്ല. ഇതോടുകൂടി ഇഗോർ സ്റ്റിമാച്ച് AIFF നെതിരെ കേസ് നൽകിയിരുന്നു.

ഇത് ഫെഡറേഷനെ പ്രതിരോധത്തിലാക്കി. അതുകൊണ്ടുതന്നെ കോർട്ടിന് പുറത്ത് വെച്ച് ഇത് സെറ്റിൽ ചെയ്യുകയായിരുന്നു. ടാക്സ് ഒഴിച്ച് 3.36 കോടി രൂപ സ്റ്റിമാച്ചിന് നൽകാൻ AIFF തീരുമാനിക്കുകയായിരുന്നു. ഇതോടുകൂടിയാണ് ഈ കേസ് ഒത്തുതീർപ്പിൽ എത്തിയിട്ടുള്ളത്.

നിലവിൽ ഇന്ത്യയെ പരിശീലിപ്പിക്കുന്നത് എഫ്സി ഗോവയുടെ പരിശീലകൻ കൂടിയായ മനോളോ മാർക്കസാണ്.അദ്ദേഹത്തിന് കീഴിലുള്ള ആദ്യ മത്സരത്തിൽ മൗറീഷ്യസിനോട് ഇന്ത്യക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു. ഇനി നാളെ നടക്കുന്ന മത്സരത്തിൽ സിറിയയാണ് ഇന്ത്യയുടെ എതിരാളികൾ.

Igor StimacIndia
Comments (0)
Add Comment