നേരത്തെ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിട്ടുള്ള ഐവറികോസ്റ്റ് താരമാണ് ദിദിയർ ബോറിസ് കാഡിയോ.പ്രതിരോധനിരയിലാണ് ഇദ്ദേഹം കളിക്കുന്നത്.2016ൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി 12 മത്സരങ്ങൾ കളിച്ച താരം ഒരു ഗോൾ നേടിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഖസാക്കിസ്ഥാൻ പ്രീമിയർ ലീഗിലാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം ഒരിക്കൽ കൂടി രംഗത്ത് വന്നിട്ടുണ്ട്.ഇന്ത്യയിൽ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ അരികിൽ എത്താൻ കഴിയുന്ന ഒരു ആരാധകർ കൂട്ടം പോലും ഇന്ത്യയിൽ ഇല്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ആരാധകർ വളരെയധികം അവിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.മുൻ ബ്ലാസ്റ്റേഴ്സ് താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മുകളിലുള്ള മറ്റൊരു ആരാധകരും എന്നെ സംബന്ധിച്ചിടത്തോളം ഇല്ല.കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ അരികത്ത് പോലും എത്താൻ ഇന്ത്യയിലെ മറ്റു ആരാധകർക്ക് സാധിക്കുന്നില്ല. തികച്ചും അവിശ്വസനീയമായ ഫാൻസ് ആണ് അവർക്കുള്ളത്. അവരുടെ മുൻപിൽ വച്ച് കളിക്കുന്നത് ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു. അവർ എത്രത്തോളം മികച്ചത് ആയിരുന്നു എന്നത് ഞാൻ ഒരുകാലത്തും മറക്കുകയില്ല ” ഇതാണ് മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം പറഞ്ഞിട്ടുള്ളത്.
ആരാധകരുടെ പിന്തുണക്ക് ഇപ്പോഴും ഒരു കുറവുമില്ല. രണ്ട് ഹോം മത്സരങ്ങളാണ് ഇതുവരെ ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ കളിച്ച് കഴിഞ്ഞിട്ടുള്ളത്. അതിൽ ഒന്ന് പരാജയപ്പെട്ടപ്പോൾ ഒന്നിൽ വിജയിക്കുകയും ചെയ്തു. ഇനി അടുത്ത ഹോം മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ചിരവൈരികളായ ബംഗളൂരു എഫ്സിയെയാണ് നേരിടുക.