300 കോടിയുണ്ടോ? കേരള ബ്ലാസ്റ്റേഴ്സിനെ വാങ്ങാം
കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തിൽ ആരാധകർ എല്ലാവരും വളരെയധികം അസംതൃപ്തരാണ്. നിരവധി തോൽവികളാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്.സ്വന്തം മൈതാനത്ത് എതിരാളികളുടെ മൈതാനത്ത് ഒരുപോലെ പരാജയപ്പെടുന്ന കേരള ബ്ലാസ്റ്റേഴ്സിനെയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകർ വലിയ പ്രതിഷേധങ്ങൾ ഉയർത്തുന്നുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥനായ നിഖിലിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ബിസിനസിന് മാത്രം പ്രാധാന്യം നൽകുന്നു എന്നുള്ള ആരോപണം ആരാധകർ നേരത്തെ തന്നെ ഉയർത്തിയിരുന്നു. അതുകൊണ്ടുതന്നെ ക്ലബ്ബിനെ മറ്റേതെങ്കിലും ഉടമസ്ഥർക്ക് കൈമാറണം എന്ന് പല ആരാധകരും ആവശ്യപ്പെടുന്ന കാര്യമാണ്.ബ്ലാസ്റ്റേഴ്സ് മോശം പ്രകടനം നടത്തുന്നത് കൊണ്ട് തന്നെ ഈയൊരു ആവശ്യങ്ങളുടെ ശക്തി വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്.
പ്രമുഖ പത്രപ്രവർത്തകനായ മാർക്കസ് മെർഗുലാവോയോട് ഒരു ആരാധകൻ സംശയം ചോദിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനെയോ അതല്ലെങ്കിൽ ബ്ലാസ്റ്റേഴ്സിനെ പോലെയുള്ള ഏതെങ്കിലും ഒരു ക്ലബ്ബിനെയോ വിൽക്കുകയാണെങ്കിൽ ആ ഉടമസ്ഥർ അതിന്റെ വിലയായി കൊണ്ട് എത്ര തുക ആവശ്യപ്പെടും എന്നായിരുന്നു ചോദ്യം.ഒരു ഏകദേശ കണക്കായിരുന്നു ലഭിക്കേണ്ടത്.അതിന് മെർഗുലാവോ മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. ഏകദേശം 300 കോടി രൂപ എന്നാണ് അദ്ദേഹം റിപ്ലൈ നൽകിയിട്ടുള്ളത്.
അതായത് നിഖിലും കൂട്ടരും ബ്ലാസ്റ്റേഴ്സ് വിൽക്കാൻ തീരുമാനിച്ചാൽ അത് വാങ്ങണമെങ്കിൽ ചുരുങ്ങിയത് 300 കോടി രൂപയെങ്കിലും വേണ്ടിവരും.300 കോടി രൂപയുണ്ടെങ്കിൽ നിങ്ങൾക്കും കേരള ബ്ലാസ്റ്റേഴ്സിനെ വാങ്ങാം എന്നർത്ഥം. നന്നായി ഇൻവെസ്റ്റ് ചെയ്യാൻ താല്പര്യമുള്ള ഏതെങ്കിലും ഒരു ടീം കേരള ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുക്കണം എന്ന് തന്നെയാണ് ആരാധകരുടെ ആഗ്രഹം. ഉടമസ്ഥർ മാറിയതിനുശേഷം തലവര മാറിയ ഒരുപാട് ക്ലബ്ബുകളെ നമുക്ക് ഫുട്ബോൾ ലോകത്ത് കാണാൻ കഴിയും.ബ്ലാസ്റ്റേഴ്സും ആ പാതയിലൂടെ സഞ്ചരിക്കണം എന്നാണ് എന്നാണ് ഭൂരിഭാഗം വരുന്ന ആരാധകരും ആഗ്രഹിക്കുന്നത്.