ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള ക്ലബ്ബ് ഏതാണ് എന്ന് ചോദിച്ചാൽ നിസ്സംശയം പറയാൻ സാധിക്കും കേരള ബ്ലാസ്റ്റേഴ്സാണ് എന്നുള്ളത്.ഏറ്റവും കൂടുതൽ ആരാധകർ മത്സരം വീക്ഷിക്കാൻ വേണ്ടി സ്റ്റേഡിയത്തിൽ എത്താറുള്ളത് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്ക് വേണ്ടിയാണ്. കഴിഞ്ഞ മുംബൈ സിറ്റിയിലുള്ള മത്സരത്തിലെ അറ്റൻഡൻസ് ഈ സീസണിലെ റെക്കോർഡ് സ്വന്തമാക്കുകയും ചെയ്തിരുന്നു. മറ്റുള്ള മാധ്യമങ്ങളിലൂടെയും ഏറ്റവും കൂടുതൽ ആരാധകശക്തി പ്രകടിപ്പിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ്.
കൊച്ചി കലൂർ സ്റ്റേഡിയത്തിൽ എല്ലാ മത്സരങ്ങൾക്കും മുപ്പതിനായിരത്തിൽ പരം ആരാധകർ തടിച്ചു കൂടാറുണ്ട്.ഈ സീസണൽ മികച്ച പ്രകടനം നടത്തുന്നതുകൊണ്ട് തന്നെ ആരാധകർ എല്ലാവരും ആവേശത്തിലാണ്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെയും മഞ്ഞപ്പടയുടെയും സ്റ്റേഡിയത്തിലെ ആക്ടിവിറ്റികൾ വലിയ ശ്രദ്ധ നേടാറുണ്ട്.ഈയിടെ വലിയ രൂപത്തിൽ വൈറലായ വൈക്കിങ് ക്ലാപ്പ് വീഡിയോ അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും ഏറ്റെടുത്തിരുന്നു.
ഏതായാലും കേരള ബ്ലാസ്റ്റേഴ്സിന് ലഭിക്കുന്ന ഈ പിന്തുണ ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരനെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ ക്രിക്കറ്റിനു പോലും ഇത്ര പിന്തുണ ലഭിച്ചിട്ടില്ല എന്നാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തൽ.ഐപിഎൽ ടീമായിരുന്ന കൊച്ചിൻ ടസ്കേഴ്സ് കേരള ചൂണ്ടിക്കാണിച്ചുകൊണ്ടാണ് മുത്തയ്യ ഇക്കാര്യം പറഞ്ഞത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
കേരളത്തിൽ ഏറ്റവും കൂടുതൽ പ്രശസ്തമായതും ജനപ്രീതിയുള്ളതും ഫുട്ബോൾ ആണ്. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ടീമിന് ലഭിക്കുന്നതുപോലെയുള്ള ഒരു ഗാലറി വൈബ് ഞാൻ കൊച്ചിൻ ടെസ്കേഴ്സിന് വേണ്ടി കളിക്കുന്ന സമയത്ത് ലഭിച്ചിരുന്നില്ല. തൃപ്പൂണിത്തറ ക്രിക്കറ്റ് ക്ലബ്ബ് പോലെയുള്ളവർ മുൻകൈ എടുത്തുകൊണ്ട് കേരളത്തിൽ ക്രിക്കറ്റിനെ കൂടുതൽ മുൻനിരയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്,ഇതാണ് ശ്രീലങ്കൻ ഇതിഹാസം പറഞ്ഞിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ച ഈ ഒരു ആരാധക പിന്തുണ കൊച്ചിൻ ടാസ്‌കേഴ്സിന് ലഭിച്ചിരുന്നില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ബ്ലാസ്റ്റേഴ്സ് ആരാധകർ വ്യത്യസ്തരാണ്. കേരള ബ്ലാസ്റ്റേഴ്സ് രൂപം കൊണ്ടിട്ട് ഇപ്പോൾ 10 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ഇതുവരെ കിരീടങ്ങൾ ഒന്നും നേടാൻ സാധിക്കാത്ത ഈ ക്ലബ്ബിന്റെ പിന്തുണ നാൾക്കുനാൾ വർദ്ധിച്ച് വരുന്നത് ഏവരെയും അമ്പരപ്പിക്കുന്ന കാര്യമാണ്.