ലൂണയെ ശരിക്കും മിസ്സ് ചെയ്യുന്നുണ്ട്, അടുത്ത മത്സരത്തിൽ കളിക്കുമോ? സ്റ്റാറേ നൽകിയ അപ്ഡേറ്റ് കണ്ടോ?
കേരള ബ്ലാസ്റ്റേഴ്സ് ആദ്യത്തെ മത്സരത്തിൽ കൊച്ചിയിൽ പരാജയപ്പെടുകയാണ് ചെയ്തിരുന്നത്.എന്നാൽ ഇന്നലെ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയം കൊയ്തെടുത്തു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിന് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിട്ടുള്ളത്.ഒരു ഗോൾ വഴങ്ങിയതോടെ ഉണർന്ന് കളിച്ച ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളുകൾ നേടുകയായിരുന്നു.നോഹ,പെപ്ര എന്നിവർ നേടിയ ഗോളുകളാണ് ബ്ലാസ്റ്റേഴ്സിനെ വിജയം സമ്മാനിച്ചിട്ടുള്ളത്.
അഡ്രിയാൻ ലൂണ ഇന്നലത്തെ മത്സരത്തിലും ഉണ്ടായിരുന്നില്ല.മത്സരത്തിന് മുന്നേ തന്നെ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. അസുഖം മൂലമാണ് ആദ്യത്തെ മത്സരവും ഇന്നലത്തെ മത്സരവും അദ്ദേഹത്തിന് നഷ്ടമായത്.താരത്തിന്റെ അഭാവം വലിയ തിരിച്ചടിയാണ്.മധ്യനിരയിൽ ലൂണയുടെ അഭാവം നമുക്ക് ശരിക്കും കാണാൻ കഴിയുന്നുണ്ട്.
ലൂണയെ വളരെയധികം മിസ്സ് ചെയ്യുന്നുണ്ട് എന്നുള്ള കാര്യം കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ മികയേൽ സ്റ്റാറേ പറഞ്ഞിട്ടുണ്ട്. ഗോളുകൾ നേടാനും അസിസ്റ്റുകൾ നേടാനും ലൂണ മിടുക്കനാണെന്നും അടുത്ത മത്സരത്തിൽ അദ്ദേഹം ഉണ്ടാകുമോ എന്നുള്ളത് ഉറപ്പ് പറയാൻ കഴിയില്ല എന്നും സ്റ്റാറേ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
‘ലൂണയെ ഞങ്ങൾ മിസ്സ് ചെയ്യുന്നുണ്ട്.ഗോളുകൾ നേടാനും അസിസ്റ്റുകൾ നൽകാനും ഷോട്ടുകൾ ഉതിർക്കാനും കഴിവുള്ള താരമാണ് ലൂണ. അടുത്ത മത്സരത്തിൽ ലൂണ ഉണ്ടാകുമോ എന്നുള്ള കാര്യം എനിക്ക് ഇപ്പോൾ ഉറപ്പിച്ചു പറയാൻ കഴിയില്ല. അധികം വൈകാതെ തന്നെ അദ്ദേഹത്തെ കാണാൻ കഴിയും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. പക്ഷേ എന്തായാലും അടുത്ത മത്സരം അദ്ദേഹം കളിക്കും എന്ന് എനിക്ക് ഗ്യാരണ്ടി നൽകാൻ സാധിക്കില്ല ‘ ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും ലൂണ വരുന്നതോടുകൂടി കൂടുതൽ ക്രീയേറ്റിവിറ്റി മധ്യനിരയിൽ ഉണ്ടാകും.നോഹക്കും ജീസസിനും കൂടുതൽ അവസരങ്ങൾ ലഭിക്കും.ഇനി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നെതിരെയാണ് ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം കളിക്കുക.അടുത്ത ഞായറാഴ്ചയാണ് ഈ മത്സരം അരങ്ങേറുക.