കേരള ബ്ലാസ്റ്റേഴ്സ് ഒരു തകർപ്പൻ വിജയമാണ് കഴിഞ്ഞ മത്സരത്തിൽ സ്വന്തമാക്കിയിട്ടുള്ളത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെന്നൈയെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ടീം ഒന്നടങ്കം മികച്ച പ്രകടനമാണ് മത്സരത്തിൽ നടത്തിയിട്ടുള്ളത്. പക്ഷേ ഏറ്റവും മികച്ചു നിന്നത് സൂപ്പർ താരം നോവ സദോയി തന്നെയാണ്.മാൻ ഓഫ് ദി മാച്ച് നേടിയതും അദ്ദേഹമാണ്.
കേരള ബ്ലാസ്റ്റേഴ്സ് അർഹിച്ച വിജയമാണ് സ്വന്തമാക്കിയത് എന്നുള്ള കാര്യം പരിശീലകനായ മികയേൽ സ്റ്റാറേ മത്സരശേഷം പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ മത്സരത്തിലും വ്യക്തിഗത പിഴവുകൾ സംഭവിച്ചു എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പക്ഷേ അത് മാറ്റി നിർത്തിയാൽ ഡിഫൻസ് മികച്ചതായിരുന്നു എന്നും സ്റ്റാറേ പറഞ്ഞിട്ടുണ്ട്.അദ്ദേഹം പറഞ്ഞത് നോക്കാം.
‘ ഇതൊരു മികച്ച വിജയമാണ്.കാരണം ഞങ്ങളാണ് മത്സരം നിയന്ത്രിച്ചത്.എന്നിരുന്നാലും ഞങ്ങൾ വ്യക്തിഗത പിഴവുകൾ വരുത്തി വെച്ചിരുന്നു.അതിന്റെ ഫലമായി കൊണ്ട് അവർക്ക് വലിയ അവസരങ്ങൾ ലഭിക്കുകയും ചെയ്തു.പക്ഷേ പൊതുവായി പറഞ്ഞാൽ ഞങ്ങൾ മികച്ച രൂപത്തിൽ ഡിഫൻഡ് ചെയ്തു.ഒരുപാട് അവസരങ്ങൾ ഉണ്ടാക്കിയെടുക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഞങ്ങൾ അർഹിച്ച വിജയമാണ് നേടിയിട്ടുള്ളത് ‘ ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഈ വിജയം ബ്ലാസ്റ്റേഴ്സിന് വലിയ ആത്മവിശ്വാസം നൽകുന്നതാണ്. കാരണം തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടതിനുശേഷമാണ് ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയിട്ടുള്ളത്.അടുത്ത മത്സരത്തിൽ ഗോവയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ആ മത്സരത്തിൽ കൂടി വിജയം സ്വന്തമാക്കാൻ കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്സിന്റെ കോൺഫിഡൻസ് അതിന്റെ ഏറ്റവും ഉയരത്തിൽ എത്തും എന്നുറപ്പാണ്.