ഇത് നോവ നൽകുന്ന ഉറപ്പാണ്, ബ്ലാസ്റ്റേഴ്സ് തിരിച്ചുവന്നിരിക്കും!
കേരള ബ്ലാസ്റ്റേഴ്സ് വളരെ പ്രധാനപ്പെട്ട മത്സരത്തിനു വേണ്ടിയാണ് ഇപ്പോൾ ഒരുങ്ങുന്നത്.ഇന്ത്യൻ സൂപ്പർ ലീഗിലെ ഒമ്പതാം റൗണ്ട് മത്സരം വരുന്ന ഞായറാഴ്ചയാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുക. എതിരാളികൾ ചെന്നൈയിൻ എഫ്സിയാണ്.കൊച്ചിയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ബ്ലാസ്റ്റേഴ്സ് ഈ മത്സരത്തിൽ എങ്കിലും പോസിറ്റീവ് റിസൾട്ട് ഉണ്ടാക്കിയെടുക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നത് സൂപ്പർ താരം നോവ സദോയിയാണ്.പരിക്കിൽ നിന്നും പൂർണ്ണമായും മുക്തനായി കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം കളിച്ചിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സ് ഇപ്പോൾ മോശം പ്രകടനമാണ് നടത്തുന്നത്. അതിൽ നോവക്കും സങ്കടമുണ്ട്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചുവരും എന്ന കാര്യം നോവ ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്. ആരാധക പിന്തുണയോടുകൂടി കുറച്ചു മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് വിജയിക്കും എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.നോവ പറഞ്ഞത് നോക്കാം.
” തീർച്ചയായും ഈ ആരാധകരുടെ പിന്തുണയോടെ കൂടി നമ്മൾ ശരിയായ വഴിയിൽ തിരിച്ചെത്തിയിരിക്കും. ചില മത്സരങ്ങൾ നമ്മൾ വിജയിക്കുകയും ചെയ്യും ” ഇതാണ് നോവ പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ അധ്വാനിച്ച് കളിക്കുന്നത് നോവ തന്നെയാണ്. ഐഎസ്എല്ലിൽ 6 മത്സരങ്ങൾ കളിച്ച നോവ 3 ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയിട്ടുണ്ട്. നേരത്തെ ഡ്യൂറൻഡ് കപ്പിലെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിരുന്നത് നോവ തന്നെയായിരുന്നു. ചെന്നൈയ്ക്കെതിരെയുള്ള മത്സരത്തിലും ആരാധകരുടെ പ്രതീക്ഷകൾ ഈ സൂപ്പർ താരത്തിൽ തന്നെയാണ്.