ലൂണയുടെ അവസ്ഥ എന്താണ്? അദ്ദേഹം കളിക്കുമോ? പ്രതികരിച്ച് സ്റ്റാറേ!
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ അഞ്ചാം റൗണ്ട് പോരാട്ടത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ ഉള്ളത്.എതിരാളികൾ മുഹമ്മദൻ എസ്സിയാണ്. വരുന്ന ഞായറാഴ്ച രാത്രി 7:30നാണ് ഈയൊരു മത്സരം നടക്കുക.മുഹമ്മദൻ എസ്സിയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. ഒരു വലിയ ഇടവേളക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ കളിക്കളത്തിലേക്ക് വരുന്നത്.
ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനായ അഡ്രിയാൻ ലൂണയെ ആദ്യത്തെ മത്സരങ്ങൾക്ക് ക്ലബ്ബിന് ലഭ്യമല്ലായിരുന്നു. ഡെങ്കിപ്പനി ബാധിച്ചത് മൂലമാണ് ഈ സൂപ്പർ താരത്തിന് പുറത്തിരിക്കേണ്ടി വന്നത്. പിന്നീട് അദ്ദേഹം പകരക്കാരന്റെ റോളിൽ കഴിഞ്ഞ മത്സരങ്ങളിൽ വന്നിരുന്നു.പക്ഷേ പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു ഇമ്പാക്ട് പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. പൂർണ്ണ ഫിറ്റ്നസ് അദ്ദേഹം വീണ്ടെടുത്തില്ല എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്.
ഇന്റർനാഷണൽ ബ്രേക്കിന് ശേഷം ലൂണ യഥാർത്ഥ മികവിലേക്ക് ഉയരും എന്ന കാര്യം നേരത്തെ സ്റ്റാറേ പറഞ്ഞിരുന്നു. ഏതായാലും ലൂണയുടെ അവസ്ഥ എന്താണ്?വരുന്ന മത്സരത്തിൽ അദ്ദേഹം കളിക്കുമോ എന്ന് പരിശീലകനോട് ചോദിച്ചിരുന്നു. കളിക്കും എന്നുള്ള ഒരു മറുപടിയാണ് കോച്ച് മാധ്യമപ്രവർത്തകർക്ക് നൽകിയിട്ടുള്ളത്.മുഹമ്മദൻ എസ്സിക്കെതിരെയുള്ള മത്സരത്തിൽ നമുക്ക് ലൂണയെ കാണാൻ സാധിച്ചേക്കും.
അദ്ദേഹം സ്റ്റാർട്ട് ചെയ്യും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.താരം വരുമ്പോൾ മധ്യനിരയിലെ മറ്റൊരു വിദേശ താരമായ കോയെഫിനായിരിക്കും സ്ഥാനം നഷ്ടമാവുക. ഏതായാലും ആരാധകർക്ക് വേണ്ടത് പഴയ ലൂണയെയാണ്.അതിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ ഉള്ളത്.