പ്രകടനം മോശമായി വരുന്നു,ലൂണയുടെ കണക്കുകൾ ആശങ്കപ്പെടുത്തുന്നത്!

കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണ മോശം തുടക്കമാണ് ലഭിച്ചിട്ടുള്ളത്.8 മത്സരങ്ങൾ പൂർത്തിയായപ്പോൾ പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്.സീസണിന്റെ തുടക്കത്തിൽ ക്ലബ്ബിന് ക്യാപ്റ്റനായ അഡ്രിയാൻ ലൂണയെ ലഭിച്ചിരുന്നില്ല. അസുഖം മൂലമായിരുന്നു അദ്ദേഹത്തിന് മത്സരങ്ങൾ നഷ്ടമായിരുന്നത്. അതിൽ നിന്നും മുക്തനായി തിരികെ വന്ന താരത്തിന് ഇതുവരെ തന്റെ യഥാർത്ഥ ഫോമിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ല. മോശം പ്രകടനമാണ് ലൂണ നടത്തിക്കൊണ്ടിരിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ ഇതുവരെ ഒരു അസിസ്റ്റ് മാത്രമാണ് ലൂണ നേടിയിട്ടുള്ളത്.ഗോളുകൾ ഒന്നും നേടിയിട്ടില്ല.ലൂണയുടെ പ്രകടന മികവിൽ സമീപകാലത്ത് വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ഐഎസ്എൽ സീസണുകളിലെ പ്രകടനം പരിശോധിച്ചാൽ അതു മനസ്സിലാകും.ട്രാൻസ്ഫർ മാർക്കറ്റ് അത് പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.

2021/22 സീസണിലാണ് അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്.ആ സീസണിൽ ഗംഭീര പ്രകടനമാണ് താരം നടത്തിയിട്ടുള്ളത്. 23 മത്സരങ്ങൾ കളിച്ച താരം 13 ഗോളുകളിൽ പങ്കാളിയായിരുന്നു. രണ്ടാമത്തെ സീസണിലും മികച്ച പ്രകടനം അദ്ദേഹം തുടർന്നു. 20 മത്സരങ്ങളിൽ നിന്ന് 10 ഗോളുകളിൽ പങ്കാളിയാവാൻ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ കഴിഞ്ഞ സീസണിൽ പരിക്ക് അദ്ദേഹത്തിന് വലിയ തടസ്സമായി. കേവലം 10 മത്സരങ്ങൾ മാത്രമാണ് അദ്ദേഹത്തിന് കളിക്കാൻ കഴിഞ്ഞിട്ടുള്ളത്.

10 മത്സരങ്ങളിൽ നിന്ന് 7 ഗോളുകളിൽ പങ്കാളിത്തം വഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഈ സീസണിൽ 6 മത്സരങ്ങൾ കളിച്ച ലൂണ കേവലം ഒരു അസിസ്റ്റ് മാത്രമാണ് നേടിയിട്ടുള്ളത്.അത് ആരാധകരെ ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്.ലൂണയുടെ പ്രകടനം മോശമായി വരികയാണ് എന്നത് ഈ കണക്കുകളിൽ നിന്നും വ്യക്തമാണ്. എത്രയും പെട്ടെന്ന് ലൂണ പഴയ ഫോമിലേക്ക് തിരിച്ചെത്തിയിട്ടില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാവും.

Adrian LunaKerala BlastersMikael Stahre
Comments (0)
Add Comment