കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നടക്കുന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്സിക്കെതിരെയാണ് കളിക്കുന്നത്. കൊച്ചിയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് ഇത് നിർണായക മത്സരമാണ്. എന്തെന്നാൽ പോയിന്റ് പട്ടികയിൽ താഴെ സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് മുന്നോട്ട് വരണമെങ്കിൽ ഈ മത്സരത്തിൽ വിജയിക്കേണ്ടതുണ്ട്.അതിന് വേണ്ടി താരങ്ങൾ ശ്രമിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഈ മത്സരത്തെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ കോച്ചായ സ്റ്റാറേ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ഒരു നല്ല ടീമിനെ ഈ മത്സരത്തിൽ ഇറക്കുമെന്ന ഉറപ്പാണ് അദ്ദേഹം ആരാധകർക്കു നൽകിയിട്ടുള്ളത്. ബ്ലാസ്റ്റേഴ്സിന്റെ പരിക്ക് വിവരങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അദ്ദേഹം പറഞ്ഞത് നോക്കാം.
‘ മുൻപത്തെ അവസ്ഥ വെച്ചുനോക്കുമ്പോൾ ഞങ്ങളുടെ പരിക്ക് സാഹചര്യങ്ങൾ ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും സ്ക്വാഡിലെ 10% ആളുകൾ ഇപ്പോഴും പരിക്കിന്റെ പിടിയിലാണ്. ചെറിയ പരിക്കുകളാണ് ഉള്ളത്.അത് സാധാരണയായ കാര്യമാണ്.പക്ഷേ ഞാൻ നിങ്ങൾക്ക് ഒരു ഉറപ്പു നൽകുന്നു. ഒരു നല്ല ടീമിനെ തന്നെയായിരിക്കും ഈ മത്സരത്തിൽ ഇറക്കുക ‘ഇതാണ് ബ്ലാസ്റ്റേഴ്സ് കോച്ച് പറഞ്ഞിട്ടുള്ളത്.
പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്ത് ഉള്ള ടീമാണ് ചെന്നൈയിൻ എഫ്സി.ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടീമുകളിൽ ഒന്നുകൂടിയാണ് ഇവർ. അതേസമയം ബ്ലാസ്റ്റേഴ്സിന് ഇതുവരെ ഒരു ക്ലീൻ ഷീറ്റ് പോലും നേടാൻ കഴിഞ്ഞിട്ടില്ല.ഇതൊക്കെ ആരാധകർക്ക് ആശങ്ക നൽകുന്ന കാര്യങ്ങളാണ്.