ഈ വിജയം ആരാധകർ അർഹിച്ചത്,മത്സരത്തിന്റെ പകുതികൾ വ്യത്യസ്തം: സ്റ്റാറേ പറയുന്നു!
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിലെ ആദ്യ വിജയം കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഈസ്റ്റ് ബംഗാളിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിട്ടുള്ളത്. ഒരു ഗോളിന് പിറകിൽ പോയ ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് വിജയം സ്വന്തമാക്കുകയായിരുന്നു.മത്സരത്തിന്റെ അവസാനത്തിൽ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയത്.
മത്സരത്തിന്റെ ആദ്യത്തെ 15 മിനിറ്റ് ബ്ലാസ്റ്റേഴ്സ് മികച്ച രൂപത്തിൽ കളിക്കുകയും ആക്രമണങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു.എന്നാൽ പിന്നീട് അത് തുടരാൻ കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ വിഷ്ണുവിലൂടെ അവർ ലീഡ് എടുക്കുകയായിരുന്നു. ഇതോടെ കേരള ബ്ലാസ്റ്റേഴ്സിന് പ്രകടനം മെച്ചപ്പെടുത്തേണ്ടിവന്നു.നോഹ സദോയി ഒരു കിടിലൻ ഗോൾ നേടുകയായിരുന്നു. പിന്നീട് പെപ്രയുടെ ഗോൾ കൂടി വന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കുകയായിരുന്നു.വിലപ്പെട്ട മൂന്ന് പോയിന്റുകൾ ഇതുവഴി കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുകയായിരുന്നു.
ഈ വിജയം ആരാധകർ അർഹിച്ചതാണ് എന്നുള്ള കാര്യം പരിശീലകൻ തുറന്ന് പറഞ്ഞിട്ടുണ്ട്.കൂടാതെ മത്സരത്തെ അദ്ദേഹം വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിനെക്കാൾ കുറച്ച് മുകളിൽ നിൽക്കാൻ അവർക്ക് സാധിച്ചിരുന്നുവെന്നും എന്നാൽ രണ്ടാം പകുതി വ്യത്യസ്തമായിരുന്നുവെന്നും സ്റ്റാറേ പറഞ്ഞിട്ടുണ്ട്.മത്സരശേഷം അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
‘ആദ്യപകുതിയിൽ അവർ ഞങ്ങളെക്കാൾ കുറച്ചു മികച്ച രൂപത്തിൽ കളിച്ചിട്ടുണ്ട്. ആദ്യത്തെ 15 മിനിറ്റ് ഞങ്ങൾക്ക് കൺട്രോൾ ഉണ്ടായിരുന്നു.പക്ഷേ പിന്നീട് അത് നഷ്ടമായി.എന്നാൽ രണ്ടാം പകുതിയിൽ അങ്ങനെ ആയിരുന്നില്ല കാര്യങ്ങൾ.ഈ ആരാധകർ അർഹിച്ച ഒരു വിജയമാണ് ഇത്. ഇവിടത്തെ ക്രൗഡ് വളരെയധികം സ്പെഷ്യലായ ഒന്നാണ് ‘ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും വിജയം ആരാധകർക്ക് വളരെയധികം സന്തോഷം നൽകുന്ന ഒരു കാര്യമാണ്.മത്സരത്തിന്റെ അവസാനത്തിനു മികച്ച പ്രകടനമാണ് ക്ലബ്ബ് നടത്തിയത്. ഒരുപാട് ആക്രമണങ്ങൾ നെയ്തെടുക്കുകയും അവസരങ്ങൾ ഒരുക്കുകയും ചെയ്തു.എന്നാൽ ഗോളാക്കി മാറ്റുന്നതിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു.