നീണ്ട ലേഖനങ്ങളല്ല ബ്ലാസ്റ്റേഴ്സ് ആരാധകർ അർഹിക്കുന്നത്..

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ 10 റൗണ്ട് മത്സരങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. വളരെ ദയനീയമായ പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. 10 മത്സരങ്ങളിൽ കേവലം മൂന്ന് വിജയങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിഞ്ഞിട്ടുള്ളത്. 11 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്താണ്.

പ്ലേ ഓഫിലേക്ക് യോഗ്യത നേടണമെങ്കിൽ ബ്ലാസ്റ്റേഴ്സ് ഇനിയുള്ള മത്സരങ്ങളിൽ പോസിറ്റീവായ റിസൾട്ട് ഉണ്ടാക്കിയെടുക്കൽ നിർബന്ധമാണ്. കൊച്ചിയിലെ ഹോം മത്സരങ്ങളിൽ പോലും പരാജയപ്പെടുന്ന ബ്ലാസ്റ്റേഴ്സിനെയാണ് നമുക്ക് കാണാൻ കഴിയുന്നത്. കൊച്ചിയിൽ പോലും വിജയിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ എങ്ങനെയാണ് എവേ മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് വിജയിക്കുക എന്നാണ് ആരാധകർ ചോദിക്കുന്നത്.ടീമിന്റെ മോശം പ്രകടനത്തിൽ അവർ എല്ലാവരും അസ്വസ്ഥരാണ്.

ഇതുമായി ബന്ധപ്പെട്ട അഭിപ്രായം കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു പരിശീലകൻ തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.നീണ്ട ലേഖനങ്ങളല്ല ബ്ലാസ്റ്റേഴ്സ് ആരാധകർ അർഹിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അതായത് ടീമിനെ ഡിഫൻഡ് ചെയ്യാൻ വേണ്ടി പലപ്പോഴും ബ്ലാസ്റ്റേഴ്സ് ഉടമസ്ഥനായ നിഖിലും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ അഭിക് ചാറ്റർജിയും വിശദീകരണ കുറിപ്പുകൾ ഇറക്കാറുണ്ട്. ഈ ലേഖനങ്ങളേക്കാൾ ആരാധകർ അർഹിക്കുന്നത് ആക്ഷനുകളാണ് എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

‘ 10 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുകൾ മാത്രമാണ് നമുക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്.ഏകദേശം സീസണിന്റെ പകുതി പിന്നിട്ടു.എന്നിട്ടും ഇതുവരെ സ്ഥിരത കണ്ടെത്താൻ നമുക്ക് കഴിഞ്ഞിട്ടില്ല. ഒരു സ്ഥിരമായ സ്റ്റാർട്ടിങ് ഇലവൻ തന്നെ കണ്ടെത്താൻ നമ്മുടെ പരിശീലകൻ ബുദ്ധിമുട്ടുകയാണ്. പ്രീതം കോട്ടാലിനെയോ പ്രബീർ ദാസിനെയോ റൈറ്റ് ബാക്ക് പൊസിഷനിൽ ഉപയോഗപ്പെടുത്താൻ അദ്ദേഹം ശ്രമിക്കുന്നില്ല.ഇപ്പോൾ കഷ്ടിച്ച് ഇരുപതിനായിരത്തോളം ആരാധകർ മാത്രമാണ് സ്റ്റേഡിയത്തിലേക്ക് വരുന്നത്.ഇത് വളരെയധികം സങ്കടകരമായ ഒരു കാര്യമാണ്.ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ അർഹിക്കുന്നത് റിസൾട്ടുകളാണ്. അല്ലാതെ വലിയ വിശദീകരണക്കുറിപ്പുകൾ അല്ല ‘ ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു ആരാധകൻ എഴുതിയിട്ടുള്ളത്.

ടീമിന്റെ മോശം പ്രകടനത്തിൽ യാതൊരുവിധ ന്യായീകരണങ്ങളും അർഹിക്കുന്നില്ല.കാരണം സീസണിന്റെ മുന്നേ തന്നെ ബ്ലാസ്റ്റേഴ്സ് ആരാധകർ ഈ പോരായ്മകൾ എല്ലാം ചൂണ്ടിക്കാണിച്ചതാണ്. അന്ന് അത് നികത്താൻ തയ്യാറാവാതിരുന്നത് ക്ലബ്ബ് മാനേജ്മെന്റ് തന്നെയാണ്.അതിന്റെ പരിണിതഫലമാണ് ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

indian Super leagueKerala BlastersManjappada
Comments (0)
Add Comment