ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിനോട് പരാജയപ്പെടുകയായിരുന്നു.ബ്ലാസ്റ്റേഴ്സിനെ റഫറി തോൽപ്പിച്ചു കളഞ്ഞു എന്ന് പറയുന്നതാവും ശരി.റഫറിയുടെ പിഴവുകൾ കൊണ്ടാണ് ബ്ലാസ്റ്റേഴ്സിന് ഈ തോൽവി വഴങ്ങേണ്ടി വന്നിട്ടുള്ളത്. ഹൈദരാബാദ് ഒരിക്കലും അർഹിക്കാത്ത ഒരു പെനാൽറ്റി റഫറി അവർക്ക് നൽകുകയായിരുന്നു. മാത്രമല്ല ബ്ലാസ്റ്റേഴ്സ് അർഹിച്ചിരുന്ന രണ്ട് പെനാൽറ്റികൾ റഫറി നൽകിയിരുന്നില്ല.മത്സരത്തിൽ പൂർണ്ണമായും റഫറി ബ്ലാസ്റ്റേഴ്സിന് എതിരായിരുന്നു.
ഹൈദരാബാദിന് അനുകൂലമായി വിധിച്ച പെനാൽറ്റി തീർത്തും തെറ്റായ ഒരു തീരുമാനമായിരുന്നു.ഹോർമിപാം ഹാൻഡ് ബോൾ വഴങ്ങിയിരുന്നില്ല. എന്നാൽ അത് പൂർണ്ണമായും കാണാതെയാണ് റഫറി ഹൈദരാബാദിന് പെനാൽറ്റി നൽകിയിട്ടുള്ളത്.ഒരു കാരണവശാലും റഫറിമാരിൽ നിന്നും ഇത്തരത്തിലുള്ള പിഴവുകൾ സംഭവിക്കാൻ പാടില്ല. ഗുരുതരമായ തെറ്റ് തന്നെയാണ് റഫറി ഭാഗത്തുനിന്ന് സംഭവിച്ചിട്ടുള്ളത്.
സ്റ്റേഡിയത്തിലുള്ള ആരാധകർക്ക് കാര്യം അപ്പോൾ തന്നെ മനസ്സിലായിരുന്നു.റഫറിയോട് അവർ കടുത്ത ദേഷ്യത്തിലായിരുന്നു. ഒട്ടും അർഹിക്കാത്ത പെനാൽറ്റിയാണ് റഫറി അവർക്ക് നൽകിയതെന്ന് സ്റ്റേഡിയത്തിലുള്ള ആരാധകർ തിരിച്ചറിഞ്ഞു.ഉടൻതന്നെ അവർ തങ്ങളുടെ പ്രതിഷേധം ആരംഭിക്കുകയും ചെയ്തു.റഫറിക്ക് ബ്ലാസ്റ്റേഴ്സ് ആരാധകരിൽ നിന്നും ലൈവ് തെറിവിളി ഏൽക്കേണ്ടി വന്നിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് ആരാധകർ ഒന്നടങ്കം റഫറിക്കെതിരെ പ്രതിഷേധം നടത്തുകയായിരുന്നു.
സോഷ്യൽ മീഡിയയിലും ആരാധകർ കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്. ഐഎസ്എല്ലിൽ വാർ ഇല്ലാത്തതിനെതിരെയും ആരാധകർ പ്രതിഷേധങ്ങൾ ഉയർത്തുന്നുണ്ട്. ഏതായാലും മറ്റൊരു മത്സരം കൂടി ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരിക്കുകയാണ്.ഇത്തവണയും മോശം തുടക്കം തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരിക്കുന്നത്.