കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഗോൾകീപ്പിംഗ് ഡിപ്പാർട്ട്മെന്റ് ഏറെ ശക്തിപ്പെടുത്തിയിരുന്നു.രണ്ട് താരങ്ങളെയാണ് സൈൻ ചെയ്തത്.ഐസ്വാൾ എഫ്സിയിൽ നിന്നും നോറ ഫെർണാണ്ടസിനെ കൊണ്ടുവന്നു. കൂടാതെ യുവ പ്രതിഭ സോം കുമാറിനെയും ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നു. വിദേശത്ത് കളിച്ച് പരിചയമുള്ള താരമാണ് സോം കുമാർ.
ഡ്യൂറൻഡ് കപ്പിൽ അദ്ദേഹമായിരുന്നു ബ്ലാസ്റ്റേഴ്സ് ഗോൾവല കാത്തിരുന്നത്.മികച്ച പ്രകടനം അദ്ദേഹം നടത്തുകയും ചെയ്തിരുന്നു.പിന്നീട് പരിക്കു കാരണം അദ്ദേഹത്തിന് പുറത്തു പോകേണ്ടിവന്നു.അതിനുശേഷം താരത്തിന് അവസരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. നിലവിൽ ക്ലബ്ബിന്റെ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പറായ സച്ചിൻ സുരേഷ് മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഒഴിവാക്കണം എന്നുള്ള ആവശ്യങ്ങൾ ഉയരുന്നുണ്ട്. പകരം സോമിനെ ഉപയോഗപ്പെടുത്താനാണ് പലരും ആവശ്യപ്പെടുന്നത്.
നേരത്തെ ബ്ലാസ്റ്റേഴ്സ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഈ താരം ആരാധകരെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ആരാധക കൂട്ടം ഉള്ളത് ബ്ലാസ്റ്റേഴ്സിന് തന്നെയാണ് എന്നാണ് സോം കുമാർ പറഞ്ഞിട്ടുള്ളത്. മറ്റുള്ള ഐഎസ്എൽ ക്ലബ്ബുകളിൽ നിന്നെല്ലാം ബ്ലാസ്റ്റേഴ്സിനെ വേറിട്ട് നിർത്തുന്നത് ഈ ആരാധക കൂട്ടമാണെന്നും സോം കുമാർ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റവും വലിയ ആരാധക കൂട്ടം ഉള്ളത്. മറ്റുള്ള ഐഎസ്എൽ ക്ലബ്ബുകളിൽ നിന്നെല്ലാം കേരള ബ്ലാസ്റ്റേഴ്സിനെ വേറിട്ട് നിർത്തുന്നത് ഈ ആരാധക കൂട്ടം തന്നെയാണ്. ഒരു വലിയ ക്ലബ്ബിന് വേണ്ടി കളിക്കുക എന്നത് എപ്പോഴും സന്തോഷം നൽകുന്ന ഒരു കാര്യമാണ് ‘ഇതാണ് ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.
ഏതായാലും അദ്ദേഹത്തിന് അവസരങ്ങൾ ലഭിക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.സച്ചിൻ മോശം പ്രകടനം തുടരുകയാണെങ്കിൽ തീർച്ചയായും സോമിനെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്.ചെറിയ പ്രായത്തിൽ തന്നെ വലിയ പരിചയസമ്പത്ത് ഉണ്ടാക്കാൻ കഴിഞ്ഞത് തീർച്ചയായും ക്ലബ്ബിന് ഗുണം ചെയ്യുന്ന ഒരു കാര്യമായിരിക്കും.