കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്സിയും തമ്മിലുള്ള മത്സരം ഇന്നാണ് നടക്കുക.ഇന്ത്യൻ സൂപ്പർ ലീഗിലെ എട്ടാമത്തെ മത്സരമാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്.കൊച്ചിയിലെ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഇന്നത്തെ മത്സരം നടക്കുക.7 മത്സരങ്ങൾ പൂർത്തിയായപ്പോൾ രണ്ടു മത്സരങ്ങളിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുള്ളത്.മൂന്നാമത്തെ വിജയമാണ് ഇന്ന് ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത്.
കൊച്ചിയിൽ കളിക്കുക എന്നത് എതിരാളികൾക്ക് എപ്പോഴും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.എന്തെന്നാൽ ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ ശക്തി തന്നെയാണ്.ഈ ആരാധകരെ പുകഴ്ത്തിക്കൊണ്ട് ഹൈദരാബാദ് എഫ്സിയുടെ പരിശീലകനായ സിംഗ്റ്റോ ചിലത് പറഞ്ഞിട്ടുണ്ട്.ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരാധകരിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സിന് ഉള്ളത് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.ഹൈദരാബാദ് പരിശീലകൻ പറഞ്ഞത് നോക്കാം.
‘ കേരള ബ്ലാസ്റ്റേഴ്സ് ഒരുപാട് ഊർജ്ജത്തോടുകൂടിയാണ് വരിക.ആ ഊർജ്ജം ടീമിനകത്ത് നിന്ന് മാത്രമല്ല വരുന്നത്.മറിച്ച് അവരുടെ ആരാധകരിൽ നിന്ന് കൂടിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ആരാധക കൂട്ടം ഉള്ളത് അവർക്കാണ്.ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരാധക കൂട്ടങ്ങളിൽ ഒന്ന് കേരള ബ്ലാസ്റ്റേഴ്സിനുണ്ട് ‘ഇതാണ് ഹൈദരാബാദ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
നേരത്തെ കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം പ്രവർത്തിച്ചിട്ടുള്ള പരിശീലകൻ കൂടിയാണ് സിംഗ്റ്റോ. പോയിന്റ് പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സിന് തൊട്ടു പിറകിൽ ഉള്ളവരാണ് ഹൈദരാബാദ്.എന്നാൽ നാല് പോയിന്റുകൾ മാത്രമാണ് അവർക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്.അതുകൊണ്ടുതന്നെ വിജയം മാത്രം ലക്ഷ്യം വെച്ചു കൊണ്ടായിരിക്കും ഇന്നത്തെ മത്സരത്തിൽ അവരും കളിക്കുക.