എനിക്കിപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാനെത്തണം :നോർവീജിയൻ ജേണലിസ്റ്റ് പറയുന്നു!

കേരള ബ്ലാസ്റ്റേഴ്സ് ഫിയാഗോ ഫാൻസ്‌ കപ്പ് പോൾ കോമ്പറ്റീഷനിൽ വിജയിച്ചതോടെ ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ സാധിച്ചിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. കൂടുതൽ ആരാധകർ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട്. ഫുട്ബോൾ ലോകത്തെ വമ്പൻമാരായ, നിലവിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകളായ ബൊറൂസിയ ഡോർട്മുണ്ടിനെ കടുത്ത പോരാട്ടത്തിനോടുവിലാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ഇതിന് പിന്നാലെ ബൊറൂസിയ ഡോർട്മുണ്ട് സൗഹൃദം രേഖപ്പെടുത്തിക്കൊണ്ട് ഒരു പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ കോമ്പറ്റീഷനിൽ വിജയിക്കുന്ന ടീമിന്റെ സ്റ്റേഡിയം സന്ദർശിക്കാൻ താൻ എത്തുമെന്ന് ഫിയാഗോ നേരത്തെ അറിയിച്ചിരുന്നു.അദ്ദേഹം ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു മത്സരം വീക്ഷിക്കാൻ വേണ്ടി കൊച്ചിയിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ്. ഫുട്ബോൾ ലോകത്തെ പല പ്രമുഖ ഇൻഫ്ലുവൻസർമാരും നേരത്തെ കൊച്ചി സ്റ്റേഡിയത്തിൽ എത്തിയിട്ടുണ്ട്. ആ കൂട്ടത്തിലേക്കാണ് ഇപ്പോൾ ജർമൻ ഫുട്ബോൾ ഫുട്ബോൾ ഇൻഫ്ലുവൻസറായ ഫിയാഗോ കൂടി വരുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുത്ത് ഇപ്പോൾ പലരും ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട്. ആ കൂട്ടത്തിലേക്ക് പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റ് ആയ ജോനാസ് അദ്നാൻ കൂടി വന്നിട്ടുണ്ട്. നോർവിജിയൻ/മൊറോക്കൻ ജേണലിസ്റ്റാണ് ഇദ്ദേഹം.ഗാർഡിയൻ,ഫോർ ഫോർ ടു തുടങ്ങിയ പ്രമുഖ മാധ്യമങ്ങൾക്ക് വേണ്ടി അദ്ദേഹം വർക്ക് ചെയ്തിട്ടുണ്ട്. ഏകദേശം 63,000ത്തോളം ഫോളോവേഴ്സ് ഇദ്ദേഹത്തിന് ട്വിറ്ററിൽ മാത്രമായി ഉണ്ട്.

അദ്ദേഹം ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കൊച്ചിയിലെത്തി വീക്ഷിക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഒരല്പം ഇമോഷണലായി തോന്നുന്നു എന്നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഫിയാഗോ കപ്പ് വിജയത്തെ അദ്ദേഹം വിശേഷിപ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ കമന്റ് ഇപ്രകാരമാണ്.

‘ ഇത് കാണുമ്പോൾ ഒരല്പം ഇമോഷണൽ ആയി തോന്നുന്നു. ഞാനിത് പറഞ്ഞെ മതിയാകൂ, എനിക്ക് ഇപ്പോൾ തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു മത്സരം വീക്ഷിക്കാൻ വേണ്ടി പോകണം ‘ ഇതാണ് അദ്ദേഹം എഴുതിയിട്ടുള്ളത്.

ഇതിനു മറുപടിയായി ഒരുപാട് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ രംഗത്ത് വന്നിട്ടുണ്ട്.വെൽക്കം ടു കേരള എന്നാണ് പലരും അദ്ദേഹത്തോട് പറയുന്നത്.കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം വീക്ഷിക്കാൻ വേണ്ടി കൊച്ചിയിലേക്ക് പല ആരാധകരും ക്ഷണിച്ചു കഴിഞ്ഞു. ഏതായാലും ഒരുനാൾ അദ്ദേഹവും കേരള ബ്ലാസ്റ്റേഴ്സ് വിസിറ്റ് ചെയ്യാനുള്ള സാധ്യതകൾ അവിടെയുണ്ട്.ആഗോളതലത്തിൽ ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടു എന്നുള്ളത് ഒരു വസ്തുതയാണ്.

Kerala BlastersKochi JLN Stadium
Comments (0)
Add Comment