കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ഇത് നാലാമത്തെ സീസണാണ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ കളിച്ചുകൊണ്ടിരിക്കുന്നത്.ആദ്യത്തെ സീസണിൽ ഫൈനൽ വരെ എത്താൻ കഴിഞ്ഞിരുന്നു.പിന്നീട് രണ്ട് പ്ലേ ഓഫുകൾ കളിച്ചു. ഈ സീസണിൽ ഏഴു മത്സരങ്ങൾ കളിച്ചപ്പോൾ രണ്ട് വിജയങ്ങൾ മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. പ്ലേ ഓഫ് യോഗ്യത നേടണമെങ്കിൽ ബ്ലാസ്റ്റേഴ്സ് ഇനിയുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ വില്ലൻ നിർഭാഗ്യമാണ് എന്ന് ക്യാപ്റ്റനായ അഡ്രിയാൻ ലൂണ തന്നെ പറഞ്ഞിട്ടുണ്ട്.കഴിഞ്ഞ സീസണുകളെ അദ്ദേഹം വിലയിരുത്തിയിട്ടുണ്ട്. എന്നാൽ ഈ സീസണിന്റെ കാര്യത്തിൽ ആരും ആശങ്കപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ലൂണ പറഞ്ഞിട്ടുണ്ട്.പ്രസ്സ് കോൺഫറൻസിലാണ് അദ്ദേഹം സംസാരിച്ചത്.ലൂണ പറഞ്ഞത് നമുക്ക് നോക്കാം.
‘ ഒരു ക്ലബ്ബ് എന്ന നിലയിൽ മികച്ച രീതിയിലാണ് നമ്മൾ മുന്നോട്ടുപോകുന്നത്.നിർഭാഗ്യമാണ് പ്രശ്നം.നിർഭാഗ്യവശാൽ ഒരുതവണ ഫൈനലിലും 2 തവണ പ്ലേ ഓഫിലും നമ്മൾ പരാജയപ്പെട്ടു.ഈ സീസണിൽ നമ്മൾ ഏഴു മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.ആരും ആശങ്കപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല.ഇത് ഒന്നോ രണ്ടോ താരങ്ങളുടെ കുഴപ്പം കൊണ്ടല്ല. മറിച്ച് ടീം ഒന്നടങ്കം ഉത്തരവാദികളാണ് ‘ ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ നായകൻ പറഞ്ഞിട്ടുള്ളത്.
അഡ്രിയാൻ ലൂണ തന്റെ യഥാർത്ഥ ഫോമിൽ എത്തിയിട്ടില്ല എന്നത് ആരാധകർക്ക് ആശങ്ക നൽകുന്ന കാര്യമാണ്.കഴിഞ്ഞ മൂന്ന് സീസണുകളിലും അദ്ദേഹം മികച്ച പ്രകടനം നടത്തിയിരുന്നു. അതുകൊണ്ടുതന്നെ താരത്തിന്റെ കോൺട്രാക്ട് പുതുക്കാൻ വേണ്ടി ബ്ലാസ്റ്റേഴ്സ് ആരാധകർ വലിയ ആവശ്യം ഉന്നയിച്ചിരുന്നു. അതിന്റെ ഫലമായി കൊണ്ട് തന്നെയാണ് ബ്ലാസ്റ്റേഴ്സ് ലൂണയുടെ കോൺട്രാക്ട് വീണ്ടും പുതുക്കിയിരുന്നത്.