കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണലെ ആദ്യ മത്സരത്തിനു വേണ്ടി നാളെ കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്.പഞ്ചാബ് എഫ്സിയാണ് ആദ്യം മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ബ്ലാസ്റ്റേഴ്സിന് ഇത് ഹോം മത്സരമാണ്. ആരാധകരുടെ പിന്തുണയിൽ മികച്ച പ്രകടനം നടത്തിക്കൊണ്ട് ഒരു മികച്ച വിജയം ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
ഇപ്പോഴിതാ ഐഎസ്എല്ലിന്റെ പതിനൊന്നാം സീസണിന് വേണ്ടിയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡ് ഇപ്പോൾ ഔദ്യോഗികമായി കൊണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 3 താരങ്ങളാണ് ഈ സ്‌ക്വാഡിൽ ഇടം നേടാത്തത്. ഓസ്ട്രേലിയൻ താരം ജോഷുവ സോറ്റിരിയോയെ ബ്ലാസ്റ്റേഴ്സ് രജിസ്റ്റർ ചെയ്തിട്ടില്ല. ആറ് വിദേശ താരങ്ങളെ മാത്രമേ ഒരു സ്‌ക്വാഡിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ.സോറ്റിരിയോ ഏഴാമനാണ്. കൂടാതെ ബിജോയ് വർഗീസ്,കോറോ സിംഗ് എന്നിവരും കേരള ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡിന്റെ ഭാഗമായിട്ടില്ല.
ഗോൾകീപ്പർമാർ ആയിക്കൊണ്ട് സച്ചിൻ സുരേഷ്, നോറ ഫെർണാണ്ടസ്,സോം കുമാർ എന്നിവരാണ് ഉള്ളത്. പ്രതിരോധനിരയിൽ വിദേശ സാന്നിധ്യങ്ങളായിക്കൊണ്ട് മിലോസ് ഡ്രിൻസിച്ച്,അലക്സാൻഡ്രെ കോയെഫ് എന്നിവരുണ്ട്. ഇന്ത്യൻ സാന്നിധ്യങ്ങൾ ആയിക്കൊണ്ട് പ്രഭീർ ദാസ്, പ്രീതം കോട്ടാൽ, സന്ദീപ് സിംഗ്,ഐബൻ ഡോഹ്ലിങ്,ഹോർമിപം,മുഹമ്മദ് സഫീഫ് എന്നിവരാണ് ഉള്ളത്.
മധ്യനിരയിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുണ്ട്.ബ്രൈസ് മിറാണ്ട, മുഹമ്മദ് അസ്ഹർ, സൗരവ് മണ്ഡൽ, ഡാനിഷ് ഫറൂഖ്,ഫ്രഡി,വിബിൻ,യോയ്‌ഹെൻബ,അമാവിയ എന്നിവരാണ് ഉള്ളത്. മുന്നേറ്റ നിരയിൽ വിദേശ സാന്നിധ്യങ്ങൾ ആയിക്കൊണ്ട് നോഹ സദോയി,ക്വാമെ പെപ്ര,ജീസസ് ജിമിനസ് എന്നിവരാണ് സ്ഥാനം കണ്ടെത്തിയിട്ടുള്ളത്.
ഇന്ത്യൻ സാന്നിധ്യങ്ങൾ ആയി കൊണ്ട് രാഹുൽ കെപി,ഇഷാൻ പണ്ഡിത,മുഹമ്മദ് ഐമാൻ,ശ്രീകുട്ടൻ എന്നിവരും ഇടം നേടിയിട്ടുണ്ട്. ഇങ്ങനെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡ് വരുന്നത്. മോശമല്ലാത്ത ഒരു സ്‌ക്വാഡ് അവകാശപ്പെടാൻ കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ട്.പക്ഷേ എതിരാളികളെല്ലാം വളരെ ശക്തമാണ് എന്നുള്ള കാര്യം നമ്മൾ വിസ്മരിക്കാൻ പാടില്ല.