ലൂണക്ക് പുറമേ നോഹയുമുണ്ട്,കൂടാതെ കോയെഫിനും ഡ്രിൻസിച്ചിനും പ്രത്യേക പരിശീലനം: സെറ്റ് പീസ് പരിശീലകൻ പറയുന്നു!

കഴിഞ്ഞ കുറെ സീസണുകളായി കേരള ബ്ലാസ്റ്റേഴ്സിന്റെ സെറ്റ് പീസുകൾ ഒരു പ്രശ്നമാണ്. ഒരുപാട് സെറ്റ് പീസ് അവസരങ്ങൾ ലഭിക്കാറുണ്ടെങ്കിലും അതൊന്നും കൃത്യമായി ഗോളാക്കി മാറ്റിയെടുക്കാൻ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് സാധിക്കാറില്ല.അഡ്രിയാൻ ലൂണ മാത്രമാണ് സെറ്റ് പീസിന്റെ കാര്യത്തിൽ ഒരല്പമെങ്കിലും തിളങ്ങുന്നത്. അതേസമയം സെറ്റ് പീസിൽ ഗോളുകൾ വഴങ്ങുന്നത് ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല. ബ്ലാസ്റ്റേഴ്സിനെതിരെ ലഭിക്കുന്ന സെറ്റ് പീസുകളിൽ പലതും എതിരാളികൾ മുതലെടുക്കാറുണ്ട്.

അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ പുതിയ പരിശീലക സംഘത്തെ നിയമിച്ചപ്പോൾ പുതിയ ഡിപ്പാർട്ട്മെന്റ് കൂടി ഉൾപ്പെടുത്തുകയായിരുന്നു.സെറ്റ് പീസുകൾ ശരിയാക്കാൻ വേണ്ടി ഒരു പ്രത്യേക പരിശീലകനെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നു. പോർച്ചുഗീസുകാരനായ ഫ്രഡറിക്കോ മൊറൈസിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. കഴിഞ്ഞ രണ്ടുമാസമായി ഇദ്ദേഹം ടീമിനോടൊപ്പം ഉണ്ട്.സെറ്റ് പീസുകളിൽ ടീമിനെ കൃത്യമായ പരിശീലനം ഇദ്ദേഹം നൽകുന്നുണ്ട്.

ഈ പരിശീലകന്റെ തുറുപ്പ് ചീട്ട് അഡ്രിയാൻ ലൂണ തന്നെയാണ്. താരത്തിന്റെ മികവ് പരമാവധി ഉപയോഗപ്പെടുത്തുമെന്ന് മൊറൈസ് പറഞ്ഞിട്ടുണ്ട്. കൂടാതെ നോഹയുടെ സെറ്റ് പീസ് മികവും ഇദ്ദേഹം എടുത്തു പറഞ്ഞിട്ടുണ്ട്. ഇതിനൊക്കെ പുറമേ മറ്റു വിദേശ താരങ്ങളായ കോയെഫ്,ഡ്രിൻസിച്ച് എന്നിവർക്കും പ്രത്യേക പരിശീലനം നൽകുന്നുണ്ടെന്ന് ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

‘അഡ്രിയാൻ ലൂണയുടെ സെറ്റ് പീസ് മികവ് ബ്ലാസ്റ്റേഴ്സിന് എത്രത്തോളം പ്രയോജനപ്പെടുന്നുണ്ട് എന്നത് നമ്മൾ കഴിഞ്ഞ സീസണുകളിൽ കണ്ടതാണ്. ഇത്തവണ അദ്ദേഹത്തിനൊപ്പം നോവ സദോയി കൂടിയുണ്ട്. സെറ്റ്പ്പീസുകളിൽ അപാരമായ മികവ് അവകാശപ്പെടാൻ നോഹക്കും സാധിക്കുന്നുണ്ട്. തീർച്ചയായും അത് ക്ലബ്ബിന്റെ ഗോൾ വഴികളിൽ നിർണായകമാകും. ഇതിനുപുറമേ പ്രതിരോധനിരയിലെ വിദേശ താരങ്ങളായ കോയെഫ്,ഡ്രിൻസിച്ച് എന്നിവർക്കും സെറ്റ് പീസുകളിൽ പ്രത്യേക പരിശീലനം നൽകുന്നുണ്ട് ‘ ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഇന്ന് നടക്കുന്ന മത്സരത്തിൽ പഞ്ചാബും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് ഏറ്റുമുട്ടുക.കൊച്ചിയിൽ വെച്ചുകൊണ്ടാണ് മത്സരം അരങ്ങേറുക.മികച്ച പ്രകടനവും അതുവഴി മികച്ച ഒരു വിജയവും ആരാധകർ ബ്ലാസ്റ്റേഴ്സിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.ലൂണയും നോഹയുമൊക്കെ ഇന്ന് ഇറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Adrian LunaFrederico Pereira MoraisNoah Sadaoui
Comments (0)
Add Comment