ഞങ്ങളുടേത് മികച്ച സ്‌ക്വാഡ്, എല്ലാവരും കിരീട ദാഹത്തിൽ: തുറന്ന് പറഞ്ഞ് ഇഷാൻ പണ്ഡിത

കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ ഉള്ളത്.കൊൽക്കത്തയിൽ വെച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്സിന്റെ തയ്യാറെടുപ്പുകൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.ഡ്യൂറൻഡ് കപ്പിൽ ബംഗളുരുവിനോട് പരാജയപ്പെട്ടു കൊണ്ട് ബ്ലാസ്റ്റേഴ്സ് പുറത്തായത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. മാത്രമല്ല ആരാധകർ ആഗ്രഹിച്ച പോലെയുള്ള സൈനിങ്ങുകൾ നടക്കാത്തതും വലിയ നിരാശക്ക് കാരണമായി.

ഞായറാഴ്ച ഒരു സൗഹൃദമത്സരം കൊൽക്കത്തയിൽ വച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് മുഹമ്മദൻ എസ്സിയുമായി കളിക്കുന്നുണ്ട്. അതിന് ശേഷം തിങ്കളാഴ്ച കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ എത്തും. പതിനഞ്ചാം തീയതിയാണ് ബ്ലാസ്റ്റേഴ്സ് പഞ്ചാബിനെതിരെയുള്ള ആദ്യ മത്സരം കളിക്കുക.എന്നാൽ ഈ സീസണിൽ വലിയ ശുഭപ്രതീക്ഷകൾ ഒന്നും ആരാധകർ വെച്ച് പുലർത്തുന്നില്ല. ബ്ലാസ്റ്റേഴ്സിന്റെ ഒരു ശരാശരി സ്‌ക്വാഡ് മാത്രമാണ് എന്നുള്ളതാണ് പലരുടെയും അഭിപ്രായം.

എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ട്രൈക്കർ ആയ ഇഷാൻ പണ്ഡിറ്റക്ക് ആ അഭിപ്രായമല്ല ഉള്ളത്. ബ്ലാസ്റ്റേഴ്സിന്റെത് ഒരു സ്‌ക്വാഡാണ് എന്നാണ് ഇദ്ദേഹം അവകാശപ്പെട്ടിരിക്കുന്നത്. വിജയങ്ങൾ നേടാനും കിരീടം നേടാനും എല്ലാ ബ്ലാസ്റ്റേഴ്സ് താരങ്ങളും അതിയായ ദാഹത്തിലാണ് ഉള്ളതെന്നും ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.ഐഎസ്എൽ മീഡിയ ഡേയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ യുവതാരങ്ങളും പരിചയസമ്പത്തുള്ള താരങ്ങളും ഞങ്ങളുടെ ടീമിൽ ഉണ്ട്. അതുകൊണ്ടുതന്നെ ടീമിനെ നല്ല ബാലൻസ് ഉണ്ട്.ഞങ്ങളെല്ലാവരും അതിയായ ദാഹത്തിലാണ്.ഞങ്ങൾ ആഗ്രഹിച്ച പോലെയല്ല കഴിഞ്ഞ സീസണിൽ ഞങ്ങൾ ഫിനിഷ് ചെയ്തത്.പക്ഷേ ഈ സീസണിൽ അതിനേക്കാൾ മികച്ച രൂപത്തിൽ കാര്യങ്ങൾ ചെയ്യാൻ കഴിയും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഞങ്ങൾക്ക് ഒരു മികച്ച സ്‌ക്വാഡ് ഉണ്ട്. പുതിയ പരിശീലകനാണ്.എല്ലാവരും വിജയങ്ങൾ നേടാനും കിരീടങ്ങൾ നേടാനുമുള്ള ദാഹത്തിലാണ് ‘ഇതാണ് ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ പറഞ്ഞിട്ടുള്ളത്.

പുതിയ പരിശീലകനായ മികയേൽ സ്റ്റാറെക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ക്ലബ്ബിന് കിരീടം നേടിക്കൊടുക്കുക എന്നുള്ളത് തന്നെയാണ്.ഇനി മൂന്ന് കിരീട സാധ്യതകൾ ആണ് ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഉള്ളത്.ഐഎസ്എൽ ഷീൽഡ്,ഐഎസ്എൽ കപ്പ്,സൂപ്പർ കപ്പ് എന്നിവയാണ് ആ സാധ്യതകൾ. ബ്ലാസ്റ്റേഴ്സ് ഏതെങ്കിലും ഒരു കിരീടം നേടാനാണ് ആരാധകർ ആഗ്രഹിക്കുന്നത്.

ISL 11Kerala Blasters
Comments (0)
Add Comment