നവോച്ച സിങ്ങിന് കിട്ടിയത് മുട്ടൻ പണി,AIFF നൽകിയത് വൻ വിലക്കും പിഴയും!
കഴിഞ്ഞ ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുണ്ടായിരുന്നത്. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. വളരെ സംഭവബഹുലമായിരുന്നു മത്സരം.റെഡ് കാർഡുകളും ഓൺ ഗോളുകളുമൊക്കെ പിറന്ന ഒരു മത്സരം കൂടിയായിരുന്നു അത്.
മത്സരത്തിൽ രണ്ട് യെല്ലോ കാർഡുകൾ വഴങ്ങിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് താരമായ ജീക്സൺ സിങ്ങിന് ആദ്യ പകുതിയിൽ തന്നെ കളം വിടേണ്ടി വന്നിരുന്നു. തുടർന്ന് മത്സരത്തിന്റെ 74ആം മിനുട്ടിലാണ് മറ്റൊരു ബ്ലാസ്റ്റേഴ്സ് താരമായ നവോച്ച സിങ്ങിന് റെഡ് കാർഡ് ലഭിച്ചത്.എതിർ താരത്തെ തലകൊണ്ട് ഇടിച്ചു വീഴ്ത്തുകയായിരുന്നു ഇദ്ദേഹം ചെയ്തത്. ഉടൻതന്നെ റഫറി ഈ താരത്തിന് റെഡ് കാർഡ് നൽകുകയും ചെയ്തു.
ഈ വിഷയത്തിൽ ഇപ്പോൾ നവോച്ച സിങ്ങിന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക കമ്മിറ്റി കൂടുതൽ ശിക്ഷ വിധിച്ചിട്ടുണ്ട്. അതായത് മൂന്ന് മത്സരങ്ങളിലാണ് ഈ താരത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല 20,000 രൂപ പിഴയായി കൊണ്ട് ചുമത്തപ്പെടുകയും ചെയ്തിട്ടുണ്ട്.മാർക്കസ് മെർഗുലാവോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതിനർത്ഥം ഈ ഇന്ത്യൻ പ്രതിരോധനിര താരത്തിന് വരുന്ന പ്ലേ ഓഫ് മത്സരം കളിക്കാൻ സാധിക്കില്ല എന്നുള്ളതാണ്. അടുത്ത മത്സരത്തിൽ ഒഡീഷയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ഈ മത്സരത്തിൽ നവോച്ച ഉണ്ടാവില്ല. അത് ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം ഏറെ തിരിച്ചടി ഏൽപ്പിക്കുന്ന കാര്യമാണ്. മറ്റൊരു താരത്തെ അവിടെ വുക്മനോവിച്ച് കളിപ്പിക്കാൻ നിർബന്ധിതനായിരിക്കുകയാണ് ഇപ്പോൾ.
ഏപ്രിൽ 19 ആം തീയതി കലിംഗ സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുന്നത്. മത്സരത്തിൽ വിജയിച്ചാൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് സെമി ഫൈനൽ യോഗ്യത കരസ്ഥമാക്കാൻ സാധിക്കുകയുള്ളൂ.ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കും എന്നുള്ള ഒരു പ്രതീക്ഷയിലാണ് ഇപ്പോൾ ആരാധകർ ഉള്ളത്.