ഞങ്ങളുടെ ഡ്രസ്സിംഗ് റൂമിലുള്ള ഒരാൾ പോലും മെസ്സിയുൾപ്പടെയുള്ള മയാമിയെ ഭയക്കുന്നില്ല: ഫൈനലിന് മുന്നേ കരുത്തുറ്റ സ്റ്റേറ്റ്മെന്റുമായി നാഷ്‌വില്ലേ കോച്ച്

ലയണൽ മെസ്സി വന്നതിനുശേഷം അത്ഭുതകരമായ ഒരു മാറ്റമാണ് ഇന്റർ മയാമിക്ക് സംഭവിച്ചിട്ടുള്ളത്.സമനിലകളും തോൽവികളും തുടർക്കഥയായിരുന്ന ഇന്റർ മയാമിക്ക് ഒരു പുതിയ ഊർജ്ജം മെസ്സി വന്നതോടുകൂടി ലഭിക്കുകയായിരുന്നു.പിന്നീട് അസാധാരണമായ ഒരു കുതിപ്പാണ് അവർ നടത്തിയത്.ലീഗ്സ് കപ്പിന്റെ ഫൈനൽ മത്സരമാണ് ഇനി ഇന്റർ മയാമിക്ക് കളിക്കാനുള്ളത്.

നാഷ്‌വില്ലേ SCയാണ് ഈ കലാശപ്പോരിൽ ഇന്റർമയാമിയുടെ എതിരാളികൾ. പക്ഷേ അവരുടെ പരിശീലകനായ ഗ്യാരി സ്മിത്ത് വളരെ കരുത്തുറ്റ ഒരു സ്റ്റേറ്റ്മെന്റ് നടത്തിയിട്ടുണ്ട്. അതായത് തങ്ങളുടെ ഡ്രസ്സിംഗ് റൂമിലുള്ള ഒരാൾ പോലും മെസ്സി ഉൾപ്പടെയുള്ള ഇന്റർ മയാമി താരങ്ങളെ ഭയക്കുന്നില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.

ഇന്റർ മയാമി ടീമിനെ ഭയക്കുന്ന ഒരാൾ പോലും ഞങ്ങളുടെ ഡ്രസ്സിംഗ് റൂമിൽ ഇപ്പോൾ ഇല്ല. തീർച്ചയായും അവരുടെ കൈവശമുള്ള താരങ്ങളോട് എനിക്ക് ബഹുമാനമുണ്ട്. പ്രത്യേകിച്ച് ലയണൽ മെസ്സിയുടെ റെസ്പെക്ട് ഉണ്ട്.പക്ഷേ ഞങ്ങൾ ഭയക്കുന്നില്ല,ഇതാണ് ഗ്യാരി സ്മിത്ത് പറഞ്ഞിട്ടുള്ളത്.

സെമിഫൈനലിന് മുന്നേ ഫിലാഡെൽഫിയ ഇത്തരത്തിലുള്ള ഒരു സ്റ്റേറ്റ്മെന്റ് നടത്തിയിരുന്നു.വിസിൽ മുഴങ്ങിക്കഴിഞ്ഞാൽ മെസ്സിയല്ല ആര് വന്നിട്ടും കാര്യമില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. പക്ഷേ മെസ്സി നയിച്ച ഇന്റർമയാമി അവരെ പരാജയപ്പെടുത്തിയത് 4-1 നായിരുന്നു. അത്തരത്തിലുള്ള ഒരു മയാമി കിരീടം ചൂടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

inter miamiLionel Messi
Comments (0)
Add Comment