കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ എട്ടുമത്സരങ്ങളാണ് ഇതുവരെ കളിച്ചു കഴിഞ്ഞിട്ടുള്ളത്.അതിൽ കേവലം രണ്ടു മത്സരങ്ങളിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. നാല് തോൽവികളും രണ്ട് സമനിലകളും വഴങ്ങേണ്ടി വന്നു.മോശം തുടക്കം തന്നെയാണ് ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സ് ആരാധകർ എല്ലാവരും വലിയ ദേഷ്യത്തിലാണ്.
അവസാനത്തെ മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് തോൽക്കുകയാണ് ചെയ്തിട്ടുള്ളത്. ബംഗളൂരു, മുംബൈ സിറ്റി എന്നിവർക്കെതിരെ സൂപ്പർ താരം നോവ സദോയി കളിച്ചിരുന്നില്ല.അദ്ദേഹത്തിന് പരിക്കായിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിന്റെ രണ്ടാം പകുതിയിൽ അദ്ദേഹം തിരിച്ചു വന്നിട്ടുണ്ട്. അദ്ദേഹം മികച്ച രൂപത്തിൽ കളിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കാൻ സാധിച്ചില്ല.
ഇനി ഇന്റർനാഷണൽ ബ്രേക്ക് ആണ്.കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം നവംബർ 24 ആം തീയതിയാണ് കളിക്കുക.ഒരു വലിയ ഇടവേള ഇപ്പോൾ ലഭ്യമാണ്. അതുകൊണ്ടുതന്നെ നോവ തന്റെ നാട്ടിലേക്ക് തിരിച്ചു പോയിട്ടുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നോവ തന്നെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.കുറച്ച് ദിവസം കുടുംബത്തോടൊപ്പം ചിലവഴിക്കാൻ വേണ്ടിയാണ് അദ്ദേഹം നാട്ടിലേക്ക് പോയിട്ടുള്ളത്. അധികം വൈകാതെ തന്നെ ഈ മൊറോക്കൻ താരം തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ സ്റ്റാറേ കുറച്ച് ദിവസം താരങ്ങൾക്ക് വിശ്രമം നൽകാൻ സാധ്യതയുണ്ട്. പക്ഷേ ബ്ലാസ്റ്റേഴ്സിന് അധികം വിശ്രമിക്കാൻ സമയമില്ല.കാരണം ഈ മോശം പ്രകടനത്തിൽ നിന്നും പെട്ടെന്ന് കരകയറേണ്ടതുണ്ട്.അതിന് നന്നായി ഹാർഡ് വർക്ക് ചെയ്യേണ്ടതുണ്ട്. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം പൂർവാധികം ശക്തിയോടെ ബ്ലാസ്റ്റേഴ്സ് തിരിച്ചെത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.നവംബർ 24 ആം തീയതി നടക്കുന്ന മത്സരത്തിൽ ചെന്നൈയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.