കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്ക് സൗത്ത് അമേരിക്കൻ രാജ്യമായ ബ്രസീൽ മറന്നു കളയാൻ ആഗ്രഹിക്കുന്ന ഒന്നായിരിക്കും. ആകെ കളിച്ച രണ്ടു മത്സരങ്ങളിലും ബ്രസീൽ തോൽക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ കൊളംബിയയായിരുന്നു ബ്രസീലിനെ തോൽപ്പിച്ചത്. രണ്ടാമത്തെ മത്സരത്തിൽ ചിരവൈരികളായ അർജന്റീനയോട് ബ്രസീൽ പരാജയപ്പെട്ടു. അതിനു മുന്നേ നടന്ന രണ്ട് മത്സരങ്ങളിലും ബ്രസീലിന് വിജയിക്കാൻ കഴിഞ്ഞിരുന്നില്ല.
ഉറുഗ്വയോട് പരാജയപ്പെട്ടപ്പോൾ അതിനു മുൻപ് വെനിസ്വേലയോട് സമനില വഴങ്ങുകയായിരുന്നു ബ്രസീൽ ചെയ്തിരുന്നത്. ബ്രസീലിന് ഈ മോശം പ്രകടനം കാരണം ഫിഫ റാങ്കിങ്ങിൽ വൻ തിരിച്ചടി ഏറ്റിട്ടുണ്ട്. ഇതുവരെ മൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ബ്രസീൽ രണ്ട് സ്ഥാനങ്ങൾ പിറകിലേക്ക് ഇറങ്ങി.നിലവിൽ അഞ്ചാം സ്ഥാനത്താണ് ബ്രസീലുള്ളത്. 2016നു ശേഷം ആദ്യമായാണ് ബ്രസീൽ ഇത്രയും മോശം നിലയിലേക്ക് എത്തുന്നത്. അത്രയും പരിതാപകരമായ ഒരു അവസ്ഥയിലൂടെയാണ് ബ്രസീൽ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
ലോക ചാമ്പ്യന്മാരായ അർജന്റീന തങ്ങളുടെ ഒന്നാം സ്ഥാനം ആർക്കും വിട്ടു നൽകിയിട്ടില്ല.ഉറുഗ്വയോട് അർജന്റീന ഈ കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ പരാജയപ്പെട്ടിരുന്നുവെങ്കിലും പിന്നീട് ബ്രസീലിനെ പരാജയപ്പെടുത്താൻ സാധിച്ചിരുന്നു.1855.20 പോയിന്റ് നേടിക്കൊണ്ട് അർജന്റീന ഒന്നാം സ്ഥാനത്ത് തുടരുകയാണ്.1845.44 പോയിന്റുള്ള ഫ്രാൻസ് രണ്ടാം സ്ഥാനത്താണ് വരുന്നത്. ഇംഗ്ലണ്ടും ബെൽജിയവും ഓരോ സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്.ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തും ബെൽജിയം നാലാം സ്ഥാനത്തുമാണ് വരുന്നത്.
1800.05 പോയിന്റുള്ള ഇംഗ്ലണ്ട് മൂന്നാമതും 1798.46 പോയിന്റുള്ള ബെൽജിയം നാലാം സ്ഥാനത്തുമാണ് ഇപ്പോൾ ഉള്ളത്.അഞ്ചാം സ്ഥാനത്താണ് ബ്രസീൽ ഉള്ളത്.1784.09 ആണ് അവരുടെ ഇപ്പോഴത്തെ പോയിന്റ് സമ്പാദ്യം. ആറാം സ്ഥാനത്ത് നെതർലാൻഡ്സ്, ഏഴാം സ്ഥാനത്ത് പോർച്ചുഗൽ,എട്ടാം സ്ഥാനത്ത് സ്പെയിൻ, ഒമ്പതാം സ്ഥാനത്ത് ഇറ്റലി,പത്താം സ്ഥാനത്ത് ക്രൊയേഷ്യ എന്നിവരാണ് വരുന്നത്. ആദ്യ പത്തിലേക്ക് ഇപ്പോഴും പ്രവേശിക്കാൻ യൂറോപ്പിൽ കരുത്തരായ ജർമ്മനിക്ക് കഴിഞ്ഞിട്ടില്ല.
ഇന്ത്യയുടെ സ്ഥാനത്തിൽ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല.102ആം സ്ഥാനത്ത് തന്നെയാണ് ഇന്ത്യ തുടരുന്നത്.1200.8 ആണ് ഇന്ത്യയുടെ പോയിന്റ് സമ്പാദ്യം.കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ കുവൈത്തിനെ ഇന്ത്യ തോൽപ്പിച്ചിരുന്നു. പക്ഷേ ഖത്തറിനോട് ഇന്ത്യ പരാജയപ്പെടുകയും ചെയ്തിരുന്ന. ഇനി അടുത്ത മാർച്ച് മാസത്തിലാണ് ഇന്റർനാഷണൽ ബ്രേക്ക് ഉള്ളത്.