പുതിയ ഫിഫ റാങ്കിങ്,അർജന്റീന തന്നെ രാജാക്കന്മാർ, ഇന്ത്യ പിറകോട്ട് കുതിക്കുന്നു!

ഒരു ഇന്റർനാഷണൽ ബ്രേക്ക് കൂടി ഇപ്പോൾ അവസാനിച്ചിരിക്കുന്നു. സൗഹൃദ മത്സരങ്ങളാണ് മാർച്ചിലെ ഇന്റർനാഷണൽ ബ്രേക്കിൽ നടന്നിട്ടുള്ളത്. എന്നാൽ വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ റൗണ്ട് ഉൾപ്പെടെയുള്ള മത്സരങ്ങളും നടന്നിട്ടുണ്ട്.ഈ ഇന്റർനാഷണൽ ബ്രേക്കിന് ശേഷമുള്ള പുതിയ റാങ്കിങ് ഫിഫ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഒന്നാം സ്ഥാനത്ത് മാറ്റമൊന്നുമില്ല. അർജന്റീന തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.ഈ ഇന്റർനാഷണൽ ബ്രേക്കിൽ രണ്ട് ഫ്രണ്ട്ലി മത്സരങ്ങൾ അവർ കളിച്ചിരുന്നു.എൽ സാൽവദോർ,കോസ്റ്റാറിക്ക എന്നിവരായിരുന്നു അവരുടെ എതിരാളികൾ.മെസ്സിയുടെ അഭാവത്തിലും അവരെ പരാജയപ്പെടുത്തി കൊണ്ടാണ് അർജന്റീന ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുന്നത്.

രണ്ടാം സ്ഥാനത്തും മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല.ഫ്രാൻസ് തന്നെയാണ്.ജർമ്മനിയോട് പരാജയപ്പെട്ടുവെങ്കിലും റാങ്കിങ്ങിൽ ഫ്രാൻസിനെ അത് ബാധിച്ചിട്ടില്ല. അതേസമയം ബെൽജിയം മൂന്നാം സ്ഥാനത്തേക്ക് കയറിയിട്ടുണ്ട്.ഇംഗ്ലണ്ട് നാലാം സ്ഥാനത്തേക്ക് ഇറങ്ങുകയും ചെയ്തിട്ടുണ്ട്.ബ്രസീലിനോട് പരാജയപ്പെട്ടത് അവർക്ക് തിരിച്ചടിയാവുകയാണ് ചെയ്തിട്ടുള്ളത്.ബ്രസീൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് ഉള്ളത്.അവർക്ക് മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല.

പോർച്ചുഗൽ ആറാം സ്ഥാനത്തേക്ക് കയറി വന്നിട്ടുണ്ട്.നെതർലാന്റ്സ് ഏഴാം സ്ഥാനത്തേക്ക് ഇറങ്ങുകയും ചെയ്തിട്ടുണ്ട്. എട്ടാം സ്ഥാനത്ത് സ്പെയിൻ,ഒൻപത് ഇറ്റലി,10 ക്രൊയേഷ്യ എന്നിങ്ങനെയാണ് തുടരുന്നത്.ആദ്യ പത്തിൽ ചെറിയ ചില മാറ്റങ്ങളാണ് നമുക്ക് കാണാൻ കഴിയുന്നത്.

എന്നാൽ ഇന്ത്യയുടെ അവസ്ഥ പരിതാപകരമാണ്. പിറകോട്ടാണ് ഇന്ത്യ കുതിക്കുന്നത്. നാല് സ്ഥാനങ്ങൾ പിറകിലേക്ക് ഇറങ്ങി 121ആം റാങ്കിലാണ് ഇപ്പോൾ ഇന്ത്യ ഉള്ളത്. കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ അഫ്ഗാനോട് ഏറ്റ പരാജയവും സമനിലയുമാണ് ഇന്ത്യക്ക് തിരിച്ചടിച്ചത്.

ArgentinaIndia
Comments (0)
Add Comment