കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ഒരുപാട് വാർത്തകൾ ഇപ്പോൾ പുറത്തേക്ക് വരുന്നുണ്ട്.ഈ ട്രാൻസ്ഫർ ജാലകത്തിൽ കാര്യമായ മാറ്റങ്ങൾ നടത്തുന്നുണ്ട്. പുതിയ ഒരു കോച്ചിംഗ് സ്റ്റാഫിനെ ക്ലബ്ബ് നിയമിച്ചു കഴിഞ്ഞു. നാല് വിദേശ താരങ്ങൾ ക്ലബ്ബ് വിട്ടു.രണ്ട് ഇന്ത്യൻ ഗോൾകീപ്പർമാരും ക്ലബ്ബ് വിട്ടു. ഒരു ഇന്ത്യൻ ഗോൾകീപ്പറെയും ഒരു ഇന്ത്യൻ ലെഫ്റ്റ് ബാക്കിനെയും കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യുകയും ചെയ്തിട്ടുണ്ട്.
കൂടുതൽ സൈനുകൾ പ്രഖ്യാപിച്ച് ആരാധകർ നിരാശരാണ്. ചെന്നൈ ഉൾപ്പെടെയുള്ള ക്ലബ്ബുകൾ അവരുടെ സൈനിങ്ങുകൾ എല്ലാം പൂർത്തിയാക്കി കഴിഞ്ഞു.വളരെ മന്ദഗതിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ കാര്യങ്ങൾ നീങ്ങുന്നത്.ഇതിനിടയിൽ ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ഒരുപാട് റൂമറുകൾ പ്രചരിക്കുന്നുണ്ട്.
അതിലൊന്നാണ് ജോഷ്വാ സോറ്റിരിയോയുമായി ബന്ധപ്പെട്ടത്.കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഓസ്ട്രേലിയൻ താരമായ സോറ്റിരിയോയെ ന്യൂകാസിൽ ജെറ്റ്സ് എന്ന ക്ലബ്ബിൽ നിന്നും സ്വന്തമാക്കിയത്. വലിയ ഒരു ട്രാൻസ്ഫർ തുക അദ്ദേഹത്തിന് നൽകുകയും ചെയ്തിരുന്നു. പക്ഷേ സീസണിന് മുന്നേ പരിശീലനത്തിനിടെ അദ്ദേഹത്തിന് പരിക്കേൽക്കുകയും സീസൺ മുഴുവനും അദ്ദേഹത്തെ നഷ്ടമാവുകയും ചെയ്തു.
ബ്ലാസ്റ്റേഴ്സുമായി ഒരു വർഷത്തെ കോൺട്രാക്ട് ഇപ്പോഴും അദ്ദേഹത്തിന് അവശേഷിക്കുന്നുണ്ട്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തിന്റെ കോൺട്രാക്ട് റദ്ദാക്കിക്കൊണ്ട് താരത്തെ ഒഴിവാക്കി എന്നുള്ള ഒരു വാർത്ത ഇന്നലെ പുറത്തേക്ക് വന്നിരുന്നു. പ്രമുഖ ഇന്ത്യൻ മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുലാവോ ഇത് നിഷേധിച്ചിട്ടുണ്ട്.സോറ്റിരിയോയുടെ കാര്യത്തിൽ പ്രചരിക്കുന്നത് വ്യാജമാണെന്നും അദ്ദേഹത്തിന്റെ കോൺട്രാക്ട് ബ്ലാസ്റ്റേഴ്സ് റദ്ദാക്കിയിട്ടില്ല എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.
ക്വാമെ പെപ്രയുടെ കാര്യത്തിലും ഇദ്ദേഹം അപ്ഡേറ്റ് നൽകിയിട്ടുണ്ട്. അതായത് പെപ്രക്ക് ഒരു വർഷത്തെ കരാർ ക്ലബ്ബുമായി അവശേഷിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ ഒഴിവാക്കിയിട്ടില്ല.പക്ഷേ ഈ രണ്ടു താരങ്ങളുടെയും കാര്യത്തിൽ ഒരു ഫൈനൽ ഡിസിഷൻ ബ്ലാസ്റ്റേഴ്സ് എടുത്തിട്ടില്ല എന്ന് ഇദ്ദേഹം പറയുന്നുണ്ട്.അതായത് ഈ രണ്ടു താരങ്ങളെയും നിലനിർത്തണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ ബ്ലാസ്റ്റേഴ്സിന് ഇനിയും തീരുമാനമെടുക്കേണ്ടതുണ്ട്.അതിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ഉള്ളത്.