കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ കൊൽക്കത്തയിലാണ് ഉള്ളത്.ഡ്യൂറന്റ് കപ്പിൽ ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. കളിച്ച മൂന്നു മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും ഒരു സമനിലയുമായി ഗ്രൂപ്പ് ജേതാക്കളായി കൊണ്ട് തന്നെയാണ് ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിൽ എത്തിയിട്ടുള്ളത്. മൂന്ന് മത്സരങ്ങളിൽ നിന്ന് 16 ഗോളുകൾ നേടാനായി എന്നത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.
ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ചില അപ്ഡേറ്റുകൾ ഇപ്പോൾ പുറത്തേക്കു വന്നിട്ടുണ്ട്. നമുക്ക് അത് പരിശോധിക്കാം. അതിലൊന്ന് ബ്ലാസ്റ്റേഴ്സ് ഇനിയും ഒരു പ്രീ സീസൺ ടൂർ നടത്താൻ ഉദ്ദേശിക്കുന്നു എന്നുള്ളതാണ്. 10 ദിവസം യുഎഇയിൽ ചിലവഴിക്കാനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലാൻ.ഡ്യൂറന്റ് കപ്പിലെ ഭാവി അനുസരിച്ചാണ് ഇത് ഉള്ളത്. അതായത് ഡ്യൂറൻഡ് കപ്പിൽ നിന്നും നേരത്തെ പുറത്താവുകയാണെങ്കിൽ ബ്ലാസ്റ്റേഴ്സ് യുഎഇയിൽ 10 ദിവസത്തോളം ക്യാമ്പ് നടത്തും.അതല്ല അവസാനം വരെ കേരള ബ്ലാസ്റ്റേഴ്സ് ഉണ്ടെങ്കിൽ ഈ പ്രീ സീസൺ ടൂർ നടക്കാൻ സാധ്യതയില്ല.കാരണം ഡ്യൂറൻഡ് കപ്പ് അവസാനിച്ചാൽ ഉടൻതന്നെ ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കുന്നുണ്ട്.
മറ്റൊന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലന മൈതാനവുമായി ബന്ധപ്പെട്ടതാണ്. പനമ്പള്ളി നഗറിലെ മൈതാനം ബ്ലാസ്റ്റേഴ്സ് ഒഴിഞ്ഞു കൊടുത്തിട്ടുണ്ട്.പുതിയ ട്രെയിനിങ് ഗ്രൗണ്ട് ബ്ലാസ്റ്റേഴ്സ് സ്വന്തമായി നിർമ്മിക്കുന്നുണ്ട്.തൃപ്പൂണിത്തറയിലാണ് ഈ ഗ്രൗണ്ട് നിർമ്മിക്കുന്നത് എന്നാണ് നിലവിൽ ലഭിക്കുന്ന വിവരങ്ങൾ.സെപ്റ്റംബർ മാസത്തോടുകൂടി ഇതിന്റെ നിർമ്മാണം പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.മറ്റൊന്ന് പരിക്കുകളുമായി ബന്ധപ്പെട്ടതാണ്.കേരള ബ്ലാസ്റ്റേഴ്സിലെ പല താരങ്ങളും ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്. പക്ഷേ ആശങ്കപ്പെടാനില്ല.
എന്തെന്നാൽ ബ്ലാസ്റ്റേഴ്സിനെ മേജർ ഇൻജുറികൾ ഒന്നുമില്ല എന്നാണ് പുറത്തേക്ക് വരുന്ന റിപ്പോർട്ടുകൾ. പരുക്കിന്റെ പിടിയിലുള്ള താരങ്ങളെല്ലാം അധികം വൈകാതെ തന്നെ തിരിച്ചെത്തും എന്നാണ് അറിയാൻ സാധിക്കുന്നത്. അതോടൊപ്പം തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഒരു സ്പാനിഷ് സ്ട്രൈക്കർക്ക് വേണ്ടി രണ്ട് ആഴ്ച മുന്നേ ശ്രമിച്ചിരുന്നു. എന്നാൽ അത് നടക്കാതെ പോവുകയായിരുന്നു.ആ താരം ആരാണ് എന്നുള്ളത് വ്യക്തമായിട്ടില്ല.റയോ വല്ലക്കാനോ സ്ട്രൈക്കർ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമെന്നുള്ള റൂമർ നേരത്തെ ഉണ്ടായിരുന്നു.
സ്റ്റീവൻ യോവെറ്റിച്ചുമായി ബന്ധപ്പെട്ട അപ്ഡേറ്റും പുറത്തേക്ക് വന്നിട്ടുണ്ട്.അതായത് ഈ സൂപ്പർ സ്ട്രൈക്കറുമായി കേരള ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തുന്നുണ്ട്.പക്ഷേ ഇതുവരെ ഡീലിൽ എത്താൻ കഴിഞ്ഞിട്ടില്ല.ബ്ലാസ്റ്റേഴ്സിന്റെ ഓഫർ അദ്ദേഹം സ്വീകരിച്ചിട്ടില്ല. ഇതൊക്കെയാണ് നിലവിൽ ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ടു കൊണ്ട് പുറത്തേക്ക് വന്നിട്ടുള്ള വിവരങ്ങൾ.