കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ സൂപ്പർതാരമായിരുന്ന ആൽവരോ വാസ്ക്കസുമായി ബന്ധപ്പെട്ട റൂമറുകൾ ഈയിടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.എന്തെന്നാൽ അദ്ദേഹം തന്റെ സ്പാനിഷ് ക്ലബ്ബുമായുള്ള കോൺട്രാക്ട് അവസാനിപ്പിച്ചിരുന്നു. നിലവിൽ ഈ സ്പാനിഷ് താരം ഫ്രീ ഏജന്റ് ആണ്. അദ്ദേഹത്തിന് ഇഷ്ടമുള്ള ക്ലബ്ബിലേക്ക് പോവാനുള്ള സ്വാതന്ത്ര്യമുണ്ട്.
അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ തിരികെ എത്തിക്കും എന്ന റൂമറുകൾ ഉണ്ടായിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിലെ ഒരു ക്ലബ്ബ് വാസ്ക്കസിനെ കോൺടാക്ട് ചെയ്തു കഴിഞ്ഞു എന്നും എന്നാൽ അതേക്കുറിച്ച് താരം തീരുമാനമെടുത്തിട്ടില്ല എന്നുമാണ് റൂമറുകൾ പുറത്തേക്ക് വന്നിരുന്നത്.പക്ഷെ വാസ്ക്കസിനെ കേരള ബ്ലാസ്റ്റേഴ്സ് പരിഗണിക്കുന്നില്ല എന്നുള്ള കാര്യം മാർക്കസ് മർഗുലാവോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ താരവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ മർഗുലാവോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് വരുന്ന ജൂൺ ഒന്നാം തീയതി വരെ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വരാൻ ആൽവരോ വാസ്ക്കസിന് സാധിക്കില്ല. ഇവിടെ ഒരു നിയമ തടസ്സമുണ്ട്. അതായത് നേരത്തെ അദ്ദേഹം എഫ്സി ഗോവയുടെ കോൺട്രാക്ട് ടെർമിനേറ്റ് ചെയ്ത സമയത്ത് ഒരു നിബന്ധന വച്ചിരുന്നു. അതായത് ജൂൺ ഒന്നിന് മുൻപേ അദ്ദേഹം ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വരികയാണെങ്കിൽ ഗോവക്ക് നഷ്ടപരിഹാരം നൽകേണ്ടതുണ്ട്.
അതുകൊണ്ടുതന്നെ മറ്റ് ഏതെങ്കിലും ക്ലബ്ബ് ഈ ഒരു ഘട്ടത്തിൽ അദ്ദേഹത്തെ തിരികെ കൊണ്ടുവരുമെന്ന് മാർക്കസ് കരുതുന്നില്ല. മറിച്ച് ജൂൺ ഒന്നാം തീയതി മുതൽ അദ്ദേഹത്തിന് ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വരാം.അതിന് പ്രശ്നങ്ങൾ ഒന്നുമില്ല.ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ വരുമ്പോഴാണ് അദ്ദേഹം നഷ്ടപരിഹാരം നൽകേണ്ടി വരിക. ചുരുക്കത്തിൽ ഈ ജനുവരിയിൽ അദ്ദേഹം ഐഎസ്എല്ലിലേക്ക് മടങ്ങിവരാനുള്ള സാധ്യത കുറവാണ്.
കേരള ബ്ലാസ്റ്റേഴ്സ്, എഫ് സി ഗോവ എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയാണ് ആൽവരോ വാസ്ക്കസ് ഐഎസ്എല്ലിൽ കളിച്ചിട്ടുള്ളത്.ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നാൽ അതിനു ശേഷം ഗോവയിലോ സ്പാനിഷ് ക്ലബ്ബിലോ തിളങ്ങാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ടീമുകൾ ഈയൊരു തടസ്സം കൂടി ഉണ്ടാവുമ്പോൾ രണ്ട് തവണ ആലോചിക്കാൻ സാധ്യതയുണ്ട്.