അർജന്റീനക്ക് വീണ്ടും ഒളിമ്പിക് ഗോൾഡ് നേടിക്കൊടുക്കാൻ മെസ്സിയും ഡി മരിയയും എത്തുമോ എന്ന കാര്യത്തിൽ മശെരാനോ പറയുന്നു.
ലയണൽ മെസ്സി അർജന്റീന നാഷണൽ ടീമിനോടൊപ്പം ഒരുതവണ ഒളിമ്പിക് ഗോൾഡ് മെഡൽ നേടിയിട്ടുണ്ട്. 2008 ബെയ്ജിങ് ഒളിമ്പിക്സിലായിരുന്നു അത്. അർജന്റീനക്ക് വേണ്ടിയുള്ള മെസ്സിയുടെ ആദ്യകാല നേട്ടങ്ങളിൽ ഒന്നാണ് അത്.21 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം.
മെസ്സിക്കൊപ്പം അന്ന് ആ നേട്ടത്തിൽ പങ്കാളിയാവാൻ എയ്ഞ്ചൽ ഡി മരിയക്കും കഴിഞ്ഞിരുന്നു.രണ്ടുപേരും ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തി. മെസ്സിയുടെയും ഡി മരിയയുടെയും ആ യാത്ര ഇന്ന് എത്തിനിൽക്കുന്നത് സമ്പൂർണ്ണമായി കൊണ്ടാണ്. വേൾഡ് കപ്പ് ഉൾപ്പെടെ എല്ലാം രണ്ടുപേരും നേടിക്കഴിഞ്ഞു.
അടുത്ത വർഷം ഫ്രാൻസിൽ വെച്ചുകൊണ്ട് ഒളിമ്പിക്സ് നടക്കുന്നുണ്ട്. അവസാനമായി കൊണ്ട് ഒളിമ്പിക്സിൽ പങ്കെടുക്കാനുള്ള അവസരമാണ് മെസ്സിക്കും ഡി മരിയക്കും വന്നിട്ടുള്ളത്. അർജന്റീന അണ്ടർ 20 ടീമിന്റെ പരിശീലകനായ മശെരാനോ ഇതേക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. രണ്ടുപേരും ഉണ്ടാവണം എന്നുള്ള ആഗ്രഹമാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്.
ഞങ്ങൾ ഒളിമ്പിക്സിന് യോഗ്യത നേടിയാൽ,ലയണൽ മെസ്സിയും ഡി മരിയയും ഞങ്ങളോടൊപ്പം ഉണ്ടായാൽ അത് വലിയ ഒരു ഹോണർ തന്നെയായിരിക്കും. മൂന്ന് സീനിയർ താരങ്ങൾക്ക് ഈ അണ്ടർ ടീമിൽ പങ്കെടുക്കാനുള്ള അവസരമുണ്ടെങ്കിൽ അത് അവർ ഉപയോഗപ്പെടുത്തണം,ഇതാണ് മശെരാനോ പറഞ്ഞിട്ടുള്ളത്.
ഫ്രാൻസിൽ വച്ചാണ് അടുത്ത ഒളിമ്പിക്സ് നടക്കുന്നത്.അടുത്ത വർഷത്തെ കോപ്പ അമേരിക്ക ടൂർണമെന്റ് കഴിഞ്ഞതിനുശേഷമാണ് ഒളിമ്പിക്സ് നടക്കുന്നത്.രണ്ടുപേരും പങ്കെടുക്കാനുള്ള സാധ്യത കുറവാണ്.അതല്ലെങ്കിൽ ക്ലബ്ബിൽ നിന്നും അനുമതി ലഭിക്കേണ്ടതുണ്ട്.