അടുത്ത ബാലൺഡി’ഓർ പോരാട്ടം ആരംഭിച്ചു കഴിഞ്ഞു, മൂന്ന് പേർക്ക് വെല്ലുവിളിയായി ഹൂലിയൻ ആൽവരസും.

ഈ വർഷത്തെ ബാലൺഡി’ഓർ പുരസ്കാര ജേതാവിനെ വരുന്ന മുപ്പതാം തീയതിയാണ് പ്രഖ്യാപിക്കുക. ലയണൽ മെസ്സിയും ഏർലിംഗ് ഹാലന്റും തമ്മിലാണ് ആ അവാർഡിന് വേണ്ടി പ്രധാനമായും പോരാടുന്നത്.എന്നാൽ ഏറെക്കുറെ മെസ്സി അത് ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ഒട്ടുമിക്ക മാധ്യമപ്രവർത്തകരും അങ്ങനെ തന്നെയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

പക്ഷേ മെസ്സിയും റൊണാൾഡോയും നെയ്മറും ഇപ്പോൾ യൂറോപ്പിൽ ഇല്ല. മുൻ ജേതാവായ ബെൻസിമയും യൂറോപ്പിൽ ഇല്ല. അതുകൊണ്ടുതന്നെ അടുത്തവർഷം പുതിയ ഒരു ബാലൺഡി’ഓർ ജേതാവിനെ ലഭിക്കും.അതിനുള്ള സാധ്യതകൾ ഏറെയാണ്.ആ ബാലൺഡി’ഓർ നേടാനുള്ള പോരാട്ടം ഇപ്പോൾ തന്നെ ആരംഭിച്ചുകഴിഞ്ഞു. പ്രധാനമായും നാല് താരങ്ങളാണ് ഉള്ളത്.

ഏർലിംഗ് ഹാലന്റ് ഈ സീസണിലും സജീവമാണ്.നിലവിൽ ലീഗിലെ കണക്കുകൾ മാത്രമാണ് പരിശോധിക്കുന്നത്. 9 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച താരം 9 ഗോളുകളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ അതെ ഫോം താരം തുടരുകയാണ്. വെല്ലുവിളിയായി കൊണ്ട് എംബപ്പേയുമുണ്ട്. ഫ്രഞ്ച് ലീഗിൽ എട്ടുമത്സരങ്ങൾ കളിച്ച എംബപ്പേ എട്ടു ഗോളുകളും ഒരു അസിസ്റ്റുമാണ് നേടിയിട്ടുള്ളത്.

മറ്റൊരു സൂപ്പർ താരമായ ജൂഡ് ബെല്ലിങ്ഹാം ഇത്തവണ കിടിലൻ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ലീഗിൽ 9 മത്സരങ്ങൾ കളിച്ച താരം എട്ടു ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയിട്ടുണ്ട്. ഈ മൂന്ന് താരങ്ങൾക്കും വെല്ലുവിളിയായി കൊണ്ട് അർജന്റൈൻ സൂപ്പർതാരമായ ഹൂലിയൻ ആൽവരസുമുണ്ട്. 9 മത്സരങ്ങൾ കളിച്ച താരം നാല് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയിട്ടുണ്ട്. പ്രധാനമായും യുവതാരങ്ങളെ മാത്രമാണ് ഇവിടെ പരിഗണിച്ചിട്ടുള്ളത്. എന്നാൽ മറ്റുള്ള താരങ്ങളുടെ മികച്ച പ്രകടനങ്ങൾ നാം വിസ്മരിക്കാൻ പാടില്ല.

അർജന്റൈൻ സൂപ്പർതാരമായ ലൗറ്ററോ മാർട്ടിനസ്, ഇംഗ്ലീഷ് സൂപ്പർതാരമായ ഹാരി കെയ്ൻ എന്നിവരൊക്കെ തകർപ്പൻ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഏതായാലും അടുത്തവർഷം ബാലൺഡി’ഓർ പോരാട്ടം കനത്തതായിരിക്കും. ചാമ്പ്യൻസ് ലീഗ് കിരീടം ആരു നേടുന്നുവോ അവർക്കായിരിക്കും ഏറ്റവും കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെടുക.

Ballon d'orErling Haalandjulian Alvarez
Comments (0)
Add Comment