ലിയോ മെസ്സി എന്ന ഇതിഹാസത്തിന് 36 വയസ്സ് ഇപ്പോൾ പിന്നിട്ടു കഴിഞ്ഞു. സാധ്യമായതെല്ലാം കൈപ്പിടിയിൽ ഒതുക്കിയ താരമാണ് മെസ്സി. മെസ്സിയുടെ കരിയർ ഇതിനോടകം തന്നെ കമ്പ്ലീറ്റ് ആയിക്കഴിഞ്ഞു. വേൾഡ് കപ്പ് ലഭിച്ചതോടുകൂടിയാണ് മെസ്സി കംപ്ലീറ്റഡായത്.
മെസ്സിയുടെ സഹതാരമായിരുന്ന നെയ്മർ മെസ്സിയെ കുറിച്ച് ഒരിക്കൽ കൂടി അഭിപ്രായം പറഞ്ഞിട്ടുണ്ട്. താൻ കൂടെ കളിച്ചവരിൽ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് മെസ്സിയെന്നാണ് നെയ്മർ പറഞ്ഞിട്ടുള്ളത്.മറ്റുള്ളവരിൽ നിന്നും മെസ്സി തീർത്തും വ്യത്യസ്തനാണെന്നും നെയ്മർ പറഞ്ഞിട്ടുണ്ട്.
ഞാൻ കൂടെ കളിച്ചവരിൽ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ലിയോ മെസ്സി. കാരണം റൊണാൾഡോ നസാരിയോയുടെ അവസാന മത്സരത്തിൽ കളിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്.റൊണാൾഡീഞ്ഞോക്കൊപ്പം ഞാൻ കളിച്ചിട്ടുണ്ട്.റൊമാരിയോക്കൊപ്പം കളിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടില്ല. പക്ഷേ ഇവരിൽ നിന്നൊക്കെ ലിയോ മെസ്സി തീർത്തും വ്യത്യസ്തനാണ്,നെയ്മർ പറഞ്ഞു.
36 കാരനായ മെസ്സി യൂറോപ്യൻ ഫുട്ബോൾ ഉപേക്ഷിച്ചു കഴിഞ്ഞിട്ടുണ്ട്. പക്ഷേ യൂറോപ്പിൽ ഇനിയും അങ്കം വെട്ടാനുള്ള ബാല്യം മെസ്സിക്കുണ്ടായിരുന്നു എന്നാണ് ആരാധകർ വിശ്വസിക്കുന്നത്.