മെസ്സിയും ക്രിസ്റ്റ്യാനോയും മാത്രമല്ല,നെയ്മറും സൃഷ്ടിച്ചിട്ടുണ്ട് എഫക്ട്,അൽ ഹിലാലിന് വൻ വളർച്ച.
നെയ്മർ ജൂനിയറെ സൗദി അറേബ്യയിലെ അൽ ഹിലാൽ സ്വന്തമാക്കിയിട്ടുണ്ട്. ഇനി നെയ്മർ സൗദി അറേബ്യൻ ലീഗിലാണ് കളിക്കുക. നെയ്മറുടെ ഈ തീരുമാനം തികച്ചും അപ്രതീക്ഷിതമായിരുന്നു. കരിയറിന്റെ പീക്ക് സമയത്തിനുള്ള നെയ്മർ ഇത്രവേഗത്തിൽ യൂറോപ്പിലെ ഫുട്ബോൾ അവസാനിപ്പിക്കുമെന്ന് അദ്ദേഹത്തിന്റെ എതിരാളികൾ പോലും പ്രതീക്ഷിച്ചിരുന്നില്ല.
പക്ഷേ അൽ ഹിലാൽ വലിയ ഓഫർ നൽകിക്കൊണ്ട് അദ്ദേഹത്തെ സ്വന്തമാക്കി. താരത്തിന്റെ വരവ് എല്ലാ മേഖലയിലും അൽ ഹിലാലിന് വളർച്ചയും പുരോഗതിയുമാണ് സമ്മാനിക്കുക. അതിന്റെ ആദ്യപടി ഇപ്പോൾ തുടങ്ങി കഴിഞ്ഞു. അതായത് നെയ്മർ ജൂനിയറുടെ ട്രാൻസ്ഫർ ഒഫീഷ്യലായി പ്രഖ്യാപിക്കുന്നതിന് മുന്നേ അൽ ഹിലാലിന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് 4.8 മില്യൺ ആയിരുന്നു.
നെയ്മറുടെ ഒഫീഷ്യൽ പ്രഖ്യാപനം വന്നതിന് പിന്നാലെ വൻ കുതിപ്പ് ഇതിൽ രേഖപ്പെടുത്തി. ഇപ്പോൾ 6.4 മില്യൺ ഫോളോവേഴ്സ് അവർക്കുണ്ട്. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ഈ സൗദി ക്ലബ്ബിന് ശ്രദ്ധിച്ചു തുടങ്ങി. മാത്രമല്ല റിയാദിൽ ഇപ്പോൾ നെയ്മറുടെ ജേഴ്സി അസാധാരണമായ രീതിയിലാണ് വിട്ടുപോകുന്നത്. അവരുടെ സ്റ്റോറുകളിൽ അനിയന്ത്രിതമായ തിരക്കുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
— نادي الهلال السعودي (@Alhilal_FC) August 15, 2023
“O talento maravilhoso… que atrai a atenção de todos” @neymarjr
#نيمار_هلالي #الهلال pic.twitter.com/TTzADrVGJJ
നെയ്മറെ ഒഫീഷ്യലായി അനൗൺസ് ചെയ്ത വീഡിയോയുടെ ട്വിറ്ററിലെ കാഴ്ചക്കാരുടെ എണ്ണം 316 മില്യൺ ആണ്.അത് ഇപ്പോഴും കൂടിക്കൊണ്ടിരിക്കുകയാണ്.മെസ്സി,ക്രിസ്റ്റ്യാനോ എന്നിവർക്കൊന്നും ഇത്തരത്തിലുള്ള ഒരു വരവേൽപ്പ് ലഭിച്ചിട്ടില്ല.അൽ ഹിലാലിൽ നെയ്മർ തരംഗമാവുകയാണ്. നെയ്മർ പറഞ്ഞതുപോലെ ഒരു ഗ്ലോബൽ സ്റ്റാർ ആവാൻ അദ്ദേഹത്തിന് ഇനിയും സാധിക്കുമെന്ന കാര്യത്തിൽ തർക്കങ്ങൾ ഇല്ല.