ഇത് സംഭവിക്കുന്നത് ആദ്യം,നെയ്മറുടെ പ്രസന്റേഷൻ അൽ ഹിലാലിന്റെ ചരിത്രത്തിൽ ഇടം നേടി.

നെയ്മറുടെ വരവ് ആഘോഷമാക്കിയിരിക്കുകയാണ് അൽ ഹിലാൽ ആരാധകർ.സൗദി അറേബ്യയിലും റിയാദിലും ആഘോഷങ്ങൾ അവസാനിക്കുന്നില്ല. രാജകീയത നിറഞ്ഞ ഒരു വരവേൽപ്പ് തന്നെയാണ് സൗദി അറേബ്യ നെയ്മർക്ക് നൽകിയിട്ടുള്ളത്. ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറാൻ നെയ്മർക്ക് കഴിഞ്ഞിട്ടുണ്ട്.

വർണ്ണശബളമായ ഒരു പ്രസന്റേഷൻ ചടങ്ങായിരുന്നു നെയ്മർക്ക് വേണ്ടി അൽ ഹിലാൽ ഒരുക്കിയിരുന്നത്.ഗംഭീര പരിപാടിയായിരുന്നു അവർ സംഘടിപ്പിച്ചിരുന്നത്. ഫുട്ബോൾ ചരിത്രത്തിൽ തന്നെ ഇത്തരത്തിലുള്ള ഒരു പ്രസന്റേഷൻ നടന്നിട്ടില്ല എന്ന് പറയേണ്ടിവരും.അത്രയധികം കാണികൾക്ക് മുന്നിൽ വലിയ സെലിബ്രേഷൻ തന്നെയായിരുന്നു നെയ്മറുടെ പ്രസന്റേഷൻ.ഇപ്പോഴിതാ കണക്കുകൾ പ്രകാരം നെയ്മറുടെ ഈ അവതരണ ചടങ്ങ് അൽ ഹിലാലിന്റെ ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്.

ഒഫീഷ്യൽ കണക്കുകൾ പ്രകാരം ഈ പ്രസന്റേഷൻ ചടങ്ങിൽ ആകെ പങ്കെടുത്തത് 59600 ആരാധകരാണ്.ഇത് പുതിയ റെക്കോർഡാണ്. 2014 ന് ശേഷം ഇത് ആദ്യമായാണ് ഇത്രയധികം ആരാധകർ അൽഹിലാലിന്റെ സ്റ്റേഡിയത്തിൽ ഒരുമിച്ചു കൂടുന്നത്. ഏകദേശം 10 വർഷക്കാലയളവിനുള്ളിൽ ഇത്രയധികം ആരാധകർ അൽ ഹിലാൽ സ്റ്റേഡിയത്തിൽ എത്തിയിട്ടില്ല.പക്ഷേ നെയ്മറുടെ പ്രസന്റേഷൻ ചടങ്ങിന് വേണ്ടി അവർ എത്തുകയായിരുന്നു.

അതിനുശേഷം നടന്ന മത്സരത്തിൽ അൽ ഹിലാൽ സമനില വഴങ്ങുകയും ചെയ്തു. നെയ്മർക്ക് ചെറിയ പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ജിമ്മിൽ അദ്ദേഹം ട്രെയിനിങ് ഒക്കെ നടക്കുന്നുണ്ട്. അടുത്തമാസമായിരിക്കും അദ്ദേഹം കളിക്കുക. ബ്രസീലിന്റെ മത്സരങ്ങൾക്ക് വേണ്ടിയുള്ള ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അദ്ദേഹം കളിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.

Al HilalNeymar JrSaudi Arabia
Comments (0)
Add Comment