എന്നാലും എന്റെ നെയ്മറേ..നിനക്കിത് എന്നാ പറ്റി.? താരം പാഴാക്കിയ അവസരങ്ങളിൽ അന്തംവിട്ട് ആരാധകർ.

നെയ്മർ ജൂനിയർ ഇപ്പോൾ സൗദിയിലെ പ്രമുഖ ക്ലബ്ബായ അൽ ഹിലാലിന്റെ താരമാണ്. ഈ മാസമാണ് നെയ്മർ ക്ലബ്ബിനുവേണ്ടി അരങ്ങേറ്റം നടത്തിയത്.അരങ്ങേറ്റം മത്സരത്തിൽ കിടിലൻ പ്രകടനം നെയ്മർ നടത്തിയിരുന്നു. ഒരു അസിസ്റ്റായിരുന്നു പേരിൽ കുറിച്ചിരുന്നത്.

മത്സരത്തിൽ ഒന്നിനെതിരെ ആറ് ഗോളുകൾക്കായിരുന്നു റിയാദിനെതിരെ അൽ ഹിലാൽ വിജയിച്ചത്. അതിൽ നാല് ഗോളിലും നെയ്മറുടെ ഒരു പങ്ക് ഉണ്ടായിരുന്നു. അതിനുശേഷം ഏഷ്യൻ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അൽ ഹിലാൽ സമനില വഴങ്ങി. ആ മത്സരത്തിൽ നെയ്മർക്ക് ഗോൾ നേടാനുള്ള ഒന്ന് രണ്ട് അവസരങ്ങൾ ലഭിച്ചിരുന്നു. പക്ഷേ അതെല്ലാം നെയ്മർ പാഴാക്കി.

അതിനേക്കാൾ പരിതാപകരമായ ഒരവസ്ഥയാണ് കഴിഞ്ഞ ദമാക്ക് എഫ്സിക്കെതിരെയുള്ള മത്സരത്തിൽ ഉണ്ടായത്. മത്സരത്തിൽ മാൽക്കം നേടിയ ഗോളിന് പുറകിൽ നെയ്മർ ഉണ്ടായിരുന്നു എന്നുള്ളത് സത്യമാണ്. പക്ഷേ ആ മത്സരം 1-1 എന്ന സ്കോറിന് സമനിലയിൽ അവസാനിച്ചതിന് നെയ്മർ കൂടി ഉത്തരവാദിയാണ്. കാരണം ഒന്നിലധികം മികച്ച അവസരങ്ങളാണ് നെയ്മർ പാഴാക്കിയത്.

അതിൽ ഒരു ഗോൾഡൻ ചാൻസ് നെയ്മർ കളഞ്ഞു കുളിച്ചിരുന്നു. ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ ഫിനിഷ് ചെയ്യേണ്ട ഒരു അവസരം നെയ്മർ പുറത്തേക്ക് അടിച്ചു പാഴാക്കുകയായിരുന്നു. 76 മിനിട്ടിലായിരുന്നു ഈ സുവർണ്ണാവസരം നെയ്മർ പാഴാക്കിയത്.

നേരത്തെ 52ആം മിനിറ്റിലും നെയ്മർക്ക് ഒരു നല്ല അവസരം ലഭിച്ചിരുന്നു. ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ അതും നെയ്മർ പുറത്തേക്ക് അടിക്കുകയായിരുന്നു.ചുരുക്കത്തിൽ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ പെട്ട ഒരാളായ തീർത്തും പരാജയപ്പെടുന്ന ഒരു കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.

ഇതുവരെ അൽ ഹിലാലിനു വേണ്ടി ആദ്യത്തെ ഗോൾ കണ്ടെത്താൻ നെയ്മർക്ക് കഴിഞ്ഞിട്ടില്ല. നെയ്മർക്ക് ഇത് എന്ത് പറ്റി എന്നാണ് ആരാധകർ ചോദിക്കുന്നത്. മാത്രമല്ല വലിയ ഒരു താല്പര്യമില്ലാത്തത് പോലെയാണ് നെയ്മർ കളിക്കുന്നത് എന്നും ആരാധകർ ആരോപിക്കുന്നുണ്ട്. സൗദി അറേബ്യയിൽ കളിക്കാൻ നെയ്മർ ആഗ്രഹിക്കുന്നില്ല എന്ന് തന്നെയാണ് പലരും കണ്ടെത്തിയിരിക്കുന്നത്.

Al AhliNeymar Jr
Comments (0)
Add Comment