ലോക ഫുട്ബോളിലെ തന്നെ ഏറ്റവും വലിയ ടാലന്റ്കളിൽ ഒന്നാണ് നെയ്മർ ജൂനിയർ. ബ്രസീലിയൻ ക്ലബ്ബായ സാൻഡോസിൽ നിന്നും ബാഴ്സയിലേക്ക് എത്തിയ ശേഷം അദ്ദേഹം നടത്തിയ പ്രകടനം അവിസ്മരണീയമായിരുന്നു. ബാഴ്സയിൽ നെയ്മർക്ക് സുന്ദര നാളുകളായിരുന്നു.ബാഴ്സ വിട്ട് പിഎസ്ജിയിലേക്ക് പോവാൻ തീരുമാനിച്ചതായിരുന്നു നെയ്മറുടെ കരിയറിലെ ഒരു തെറ്റായ തീരുമാനമായി കൊണ്ട് പലരും വിലയിരുത്തുന്നത്. ഇപ്പോൾ നെയ്മർ സൗദിയിലാണ് കളിക്കുന്നത്.
തന്റെ ഏറ്റവും പുതിയ ഇന്റർവ്യൂവിൽ നെയ്മർ ജൂനിയർ തന്റെ ഫുട്ബോളിനെക്കുറിച്ചും തീരുമാനങ്ങളെ കുറിച്ചും പറഞ്ഞിട്ടുണ്ട്. കരിയറിൽ ഒരുപാട് മിസ്റ്റേക്കുകൾ ചെയ്തിട്ടുണ്ട് എന്നത് നെയ്മർ തന്നെ തുറന്നു സമ്മതിച്ചിട്ടുണ്ട്.പക്ഷേ ആ മിസ്റ്റേക്കുകൾ എന്തൊക്കെയാണ് എന്നത് നെയ്മർ പറഞ്ഞിട്ടില്ല. എന്നാലും കരിയറിൽ മുഴുവനും താൻ വളരെയധികം ഡെഡിക്കേറ്റഡ് ആയിരുന്നുവെന്ന് നെയ്മർ അവകാശപ്പെട്ടിട്ടുണ്ട്.
എന്റെ കരിയറിൽ ഉടനീളം ഞാൻ എപ്പോഴും വളരെയധികം ഡെഡിക്കേറ്റഡ് ആയിരുന്നു.ഞാൻ ഒന്നിനെയും ഭയപ്പെട്ടിരുന്നില്ല.ഞാൻ എപ്പോഴും വിശ്വസ്തനായിരുന്നു. ഞാൻ എന്റെ കരിയറിൽ ഒരുപാട് മിസ്സേക്കുകൾ ഒരുപാട് തവണ ചെയ്തിട്ടുണ്ട്. പക്ഷേ എപ്പോഴും ശരിയായ കാര്യം ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ.അതിനുവേണ്ടി ഞാൻ ശ്രമിക്കാറുണ്ട്.ഒരു യഥാർത്ഥ താരമായി കൊണ്ട് എന്നെ എല്ലാവരും ഓർമ്മിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്.അതാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും സംതൃപ്തി നൽകുന്ന കാര്യം, നെയ്മർ പറഞ്ഞു.
നെയ്മർ അൽ ഹിലാലിന് വേണ്ടി അരങ്ങേറ്റം നടത്തിയിട്ടില്ല.അദ്ദേഹം ഇപ്പോൾ ബ്രസീലിൽ എത്തിയിട്ടുണ്ട്. ബ്രസീലിന്റെ നാഷണൽ ടീം ക്യാമ്പിലാണ് നെയ്മർ ഉള്ളത്. പരിശീലകൻ ഡിനിസാണ് ക്യാമ്പിനെ നയിക്കുന്നത്.