നെയ്മർ ജൂനിയറും അദ്ദേഹത്തിന്റെ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയും വഴി പിരിയാൻ തീരുമാനിച്ചിട്ടുണ്ട്. ടീമിന്റെ റീ ബിൽഡിങ് പ്രോസസിംഗ് ഭാഗമായി നെയ്മറെ ഒഴിവാക്കാനാണ് പിഎസ്ജി ആഗ്രഹിക്കുന്നത്. ക്ലബ്ബ് വിടാൻ നെയ്മർ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ക്ലബ്ബ് വിടുന്നതിനോട് നെയ്മർക്ക് എതിർപ്പൊന്നുമില്ല.ബാഴ്സയിലേക്ക് പോകാൻ അദ്ദേഹത്തിന് താല്പര്യമുണ്ട്.
ഗ്ലോബോ പുതിയ റിപ്പോർട്ട് നൽകിയിട്ടുണ്ട്. അതായത് നെയ്മർ ജൂനിയർക്ക് ഇപ്പോൾ ഏറ്റവും അനുയോജ്യമായ ക്ലബ്ബ് ബാഴ്സ തന്നെയാണ് എന്നത് പിഎസ്ജി മാനേജ്മെന്റ് മനസ്സിലാക്കിയിട്ടുണ്ട്. ഫിനാൻഷ്യൽ പ്രശ്നങ്ങൾ നന്നായി ഉള്ള ബാഴ്സയെ ബുദ്ധിമുട്ടിക്കാൻ പിഎസ്ജി ഉദ്ദേശിക്കുന്നില്ല. നെയ്മർ ബാഴ്സയിലേക്ക് പോകാനാണ് പിഎസ്ജി ആഗ്രഹിക്കുന്നത്.അതുകൊണ്ടുതന്നെ ബാഴ്സയെ ബുദ്ധിമുട്ടിക്കാതെ കാര്യങ്ങൾ എളുപ്പമാക്കി കൊടുക്കാൻ പിഎസ്ജി തീരുമാനിച്ചിട്ടുണ്ട്.
ഈ വിഷയത്തിൽ ബാഴ്സക്ക് ഒരു പ്രത്യേക പരിഗണന പിഎസ്ജി നൽകിയേക്കും. ബാഴ്സയുമായി ചർച്ചകൾ നടത്താൻ ഈ താരത്തിന് പിഎസ്ജി അനുമതി നൽകിയിട്ടുണ്ട്. പക്ഷേ ബാഴ്സ നെയ്മർക്കോ പിഎസ്ജിക്കോ ഓഫറുകൾ ഒന്നും ഇതുവരെ നൽകിയിട്ടില്ല.നിലവിൽ രണ്ട് പ്രൊപ്പോസലുകളാണ് നെയ്മർ ലഭിച്ചിട്ടുള്ളത്.
എംഎൽഎസ് ക്ലബ്ബുകളിൽ നിന്നും സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിൽ നിന്നുമാണ് നെയ്മർക്ക് പ്രൊപ്പോസലുകൾ ലഭിച്ചിട്ടുള്ളത്. ഈ ഓഫറുകളുടെ കാര്യത്തിൽ നെയ്മർ തീരുമാനം എടുക്കേണ്ടിയിരിക്കുന്നു. ബാഴ്സക്ക് തന്നെയാണ് അദ്ദേഹത്തിന്റെ പ്രയോറിറ്റി. അതിന് സാധിച്ചില്ലെങ്കിൽ ഒരുപക്ഷേ നെയ്മർ ഈ ഓഫറുകൾ പരിഗണിച്ചേക്കും. അനുയോജ്യമായ ഓഫറുകൾ വരുന്നില്ലെങ്കിൽ പിഎസ്ജിയിൽ തന്നെയായിരിക്കുന്ന നെയ്മർ നിലനിൽക്കുക.