വേൾഡ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരങ്ങളിൽ ഒരാളാണ് നെയ്മർ ജൂനിയർ. ഇതിഹാസങ്ങൾ പിറന്ന ബ്രസീലിയൻ മണ്ണിലെ മറ്റൊരു ഇതിഹാസമായി കൊണ്ടാണ് ഏവരും നെയ്മറെ പരിഗണിച്ചു പോരുന്നത്.ലോകത്തിന്റെ നാനാഭാഗങ്ങളിലും നെയ്മർക്ക് ആരാധകരുണ്ട്.
ബ്രസീലിൽ തന്നെയുള്ള ഒരു ആരാധകൻ നെയ്മറോടുള്ള തന്റെ കടുത്ത ഇഷ്ടം പ്രകടിപ്പിച്ചത് മറ്റൊരു രീതിയിലാണ്. അതായത് തന്റെ വസ്തുവകകളെല്ലാം ആരാധകൻ നെയ്മർ ജൂനിയറുടെ പേരിലേക്ക് മാറ്റി എഴുതുകയായിരുന്നു.അദ്ദേഹത്തിന്റെ വിൽപത്രം ഇപ്പോൾ പുറത്തേക്ക് വന്നു. 30 വയസ്സുള്ള ഒരു ആരാധകനാണ് ഈയൊരു കാര്യം ചെയ്തിട്ടുള്ളത്.
തന്റെ ആരോഗ്യം ബലഹീനപ്പെട്ടു വരികയാണെന്നും തന്റെ വസ്തുവകകൾ ഗവൺമെന്റിലേക്കോ കുടുംബക്കാരിലേക്കോ പോവാൻ താൻ ഉദ്ദേശിക്കുന്നില്ല എന്നുമാണ് ആ ആരാധകൻ വ്യക്തമാക്കിയത്. നെയ്മറുമായി തനിക്ക് തന്നെ തന്നെ ഒരുപാട് കണക്ട് ചെയ്യാൻ സാധിക്കുന്നുണ്ടെന്നും ഈ ആരാധകൻ പറഞ്ഞിട്ടുണ്ട്.ഈ പ്രവർത്തിയോട് നെയ്മർ ഇതുവരെ പ്രതികരണങ്ങൾ ഒന്നും അറിയിച്ചിട്ടില്ല.