125 മത്സരങ്ങളിൽ നിന്ന് 135 ഗോൾ കോൺട്രിബ്യൂഷൻസ്,നെയ്മറെന്ന അണ്ടർറേറ്റഡ് പ്രതിഭ.

നെയ്മർ ജൂനിയറുടെ മറ്റൊരു മാസ്റ്റർ ക്ലാസ് പ്രകടനമാണ് ഇന്ന് വേൾഡ് കപ്പ് കോളിഫിക്കേഷൻ മത്സരത്തിൽ കാണാൻ കഴിഞ്ഞത്. ബൊളീവിയക്കെതിരെ 5-1 എന്ന സ്കോറിന് ബ്രസീൽ വിജയിക്കുമ്പോൾ അവിടെ ഏറ്റവും കൂടുതൽ കയ്യടികൾ സമ്പാദിച്ചത് നെയ്മർ ജൂനിയർ തന്നെയാണ്.ഒരു പെനാൽറ്റി നഷ്ടപ്പെടുത്തിയെങ്കിലും പിന്നീട് നെയ്മറുടെ പ്രതിഭ വിളിച്ചോതുന്ന പ്രകടനമാണ് കാണാനായത്.

രണ്ട് ഗോളുകളും ഒരു അസിസ്റ്റും മത്സരത്തിൽ നെയ്മർ നേടി.ഒരു കിടിലൻ സോളോ റൺ ഉണ്ടായിരുന്നുവെങ്കിലും നിർഭാഗ്യം കൊണ്ട് ഗോളായി മാറിയില്ല. മറ്റൊരു ഷോട്ട് ക്രോസ് ബാറിൽ ഇടിച്ച് മടങ്ങി. കിടിലൻ പ്രകടനം തന്നെയാണ് മത്സരത്തിൽ നെയ്മർ നടത്തിയിട്ടുള്ളത്.കൂടാതെ ബ്രസീലിയൻ ഫുട്ബോളിൽ നാഷണൽ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായി മാറാനും നെയ്മർക്ക് സാധിച്ചു.

അതിനേക്കാൾ ഉപരി അണ്ടർ റേറ്റഡായ ചില കണക്കുകൾ ഉണ്ട്. നെയ്മറുടെ ബ്രസീൽ നാഷണൽ ടീമിലെ കണക്കുകൾ തന്നെയാണ് അവർ. 125 മത്സരങ്ങളിൽ നിന്ന് 135 ഗോൾ കോൺട്രിബ്യൂഷൻസ് ആണ് നെയ്മർ നേടിയിട്ടുള്ളത്. മത്സരത്തേക്കാൾ കൂടുതൽ ഗോൾ കോൺട്രിബൂഷൻസ്. ഏവരെയും അമ്പരപ്പിക്കുന്ന കണക്കുകൾ തന്നെയാണ് ഇത്. ആകെ 79 ഗോളുകൾ,56 അസിസ്റ്റുകൾ,ലോക ഫുട്ബോളിൽ വളരെ ചുരുക്കം ചില താരങ്ങൾക്ക് മാത്രം അവകാശപ്പെടാൻ കഴിയുന്ന മികവ്.

125 മത്സരങ്ങൾ കളിച്ചതിൽ 91 മത്സരങ്ങളിലും വിജയിക്കാൻ നെയ്മർക്ക് കഴിഞ്ഞിട്ടുണ്ട്.ബ്രസീൽ നാഷണൽ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ,ഏറ്റവും കൂടുതൽ അസിസ്റ്റുകൾ,ഏറ്റവും കൂടുതൽ വിജയങ്ങൾ,ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച മൂന്നാമത്തെ താരം,ഈ റെക്കോർഡുകൾ എല്ലാം നെയ്മറുടെ പേരിലാണ്. ബ്രസീലിയൻ നാഷണൽ ടീമിൽ നെയ്മർ ജൂനിയർ തികച്ചും അണ്ടർ റേറ്റഡാണ്.സ്നേഹിക്കുന്ന ആരാധകരുടെ ഒരേയൊരു ചോദ്യം ഇങ്ങനെയാണ്, ഇപ്പോൾതന്നെ സൗദിയിലേക്ക് പോയത് എന്തിനാണ്.

BrazilNeymar Jr
Comments (0)
Add Comment