ഇക്കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ രണ്ട് മത്സരങ്ങളിലും ബ്രസീലിനു വേണ്ടി കളിക്കാൻ നെയ്മർ ജൂനിയർക്ക് കഴിഞ്ഞിരുന്നു. മികച്ച രീതിയിലാണ് അദ്ദേഹം കളിച്ചത്.ആദ്യമത്സരത്തിൽ രണ്ട് ഗോളുകളും ഒരു അസിസ്റ്റം നേടിയ നെയ്മർ ജൂനിയർ രണ്ടാം മത്സരത്തിൽ വിജയ ഗോളിന് അസിസ്റ്റ് നൽകുകയായിരുന്നു.
പിന്നീട് അൽ ഹിലാലിന് വേണ്ടി നെയ്മർ അരങ്ങേറ്റം നടത്തി.പ്രത്യക്ഷത്തിൽ ഒരു അസിസ്റ്റ് മാത്രമാണ് ഉള്ളതെങ്കിലും പരോക്ഷമായി അൽഹിലാൽ നേടിയ അവസാനത്തെ നാല് ഗോളുകളിലും നെയ്മർ ജൂനിയറുടെ പങ്കാളിത്തമുണ്ട്. ഇനി AFC ചാമ്പ്യൻ ലീഗിലാണ് അൽ ഹിലാൽ കളിക്കുക.ഉസ്ബക്കിസ്ഥാൻ ക്ലബ്ബാണ് അവരുടെ എതിരാളികൾ.
ഇന്ന് രാത്രി 11:30നാണ് നവ്പക്കോറിനെ റിയാദിൽ വെച്ച് കൊണ്ട് അൽ ഹിലാൽ നേരിടുക.എന്നാൽ ഇതിനു മുന്നേ നെയ്മർ ആരാധകർക്ക് ആശംസകൾ നൽകുന്ന ഒരു വാർത്ത വന്നു. നെയ്മർ ജൂനിയർക്ക് പരിക്കേറ്റു എന്നാണ് വാർത്ത. അതിന്റെ സത്യാവസ്ഥ കോച്ച് ജോർഹെ ജീസസ് പറഞ്ഞിട്ടുണ്ട്.
ഇന്നത്തെ ട്രെയിനിങ്ങിന് ശേഷം ഞങ്ങൾ ഒരു തീരുമാനമെടുത്തിട്ടുണ്ട്. 5 വിദേശ താരങ്ങൾ മത്സരത്തിനുള്ള ലിസ്റ്റിൽ ഉണ്ടാകും. നെയ്മർക്കും മിഷലിനും ചെറിയ അസ്വസ്ഥതകളുണ്ട്.അവർ കളിക്കാൻ 100% ഓക്കെയാണ് എന്നത് ഞങ്ങൾ ഉറപ്പുവരുത്തേണ്ടതുണ്ട്, അൽ ഹിലാൽ കോച്ച് പറഞ്ഞു.
നെയ്മർ ജൂനിയർക്ക് ഒരു നോക്ക് ഏറ്റിട്ടുണ്ട്. ഒരു മൈനർ ഇഞ്ചുറി ഏറ്റിട്ടുണ്ട്. പക്ഷേ പേടിക്കാനുള്ളതില്ല.ട്രെയിനിങ്ങിൽ നെയ്മർ ഇന്നലെ പങ്കെടുത്തു കഴിഞ്ഞു. എന്നാൽ നെയ്മർ കളിക്കുമോ എന്ന കാര്യത്തിൽ ഒരു കൺഫർമേഷനും ഇല്ല. സംശയങ്ങളാണ് ഇപ്പോഴും ബാക്കി നിൽക്കുന്നത്.