മെസ്സിക്ക് അർജന്റീനയിൽ സ്വർഗ്ഗമായിരുന്നു, പാരീസിൽ ഞങ്ങൾക്ക് നരകവും: എല്ലാം തുറന്നു പറഞ്ഞ് നെയ്മർ.
നെയ്മർ ജൂനിയറും ലയണൽ മെസ്സിയും ഒരേ ട്രാൻസ്ഫർ വിൻഡോയിലാണ് പാരീസ് സെന്റ് ജെർമെയ്നോട് ഗുഡ് ബൈ പറഞ്ഞത്.രണ്ടുപേരും യൂറോപ്പിനോടും ഗുഡ് ബൈ പറഞ്ഞു.മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്ക് വേണ്ടിയും നെയ്മർ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിനും വേണ്ടിയാണ് കളിക്കുന്നത്. മെസ്സിയും നെയ്മറും പിഎസ്ജിയോട് വിട പറഞ്ഞിട്ട് പോലും ആരാധകർ അവരെ അപമാനിച്ചിരുന്നു.
ഇപ്പോൾ നെയ്മർ മെസ്സിയെ കുറിച്ച് എല്ലാം തുറന്നു പറഞ്ഞു കഴിഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ മെസ്സിക്ക് ഒരേ നാണയത്തിന്റെ ഇരുവശങ്ങളും അനുഭവിക്കേണ്ടി വന്നു എന്നാണ് നെയ്മർ പറഞ്ഞിട്ടുള്ളത്. പാരീസിൽ ഞങ്ങൾക്ക് രണ്ടുപേർക്കും നരകമായിരുന്നു എന്നും നെയ്മർ പറഞ്ഞിട്ടുണ്ട്.ഗ്ലോബോയോടാണ് നെയ്മർ സംസാരിച്ചത്.
ലയണൽ മെസ്സിയുടെ കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട്.ഒരു മികച്ച വർഷമായിരുന്നു അദ്ദേഹത്തിന് ഉണ്ടായത്. അതോടൊപ്പം തന്നെ ദുഃഖവും ഉണ്ട്. ഒരു നാണയത്തിന്റെ രണ്ടുവശങ്ങളും അദ്ദേഹത്തിന് അനുഭവിക്കാൻ സാധിച്ചു. അർജന്റീനയുടെ നാഷണൽ ടീമിനോടൊപ്പം മെസ്സിക്ക് സ്വർഗ്ഗമായിരുന്നു.സമീപകാലത്തെ വർഷങ്ങളിൽ അദ്ദേഹം എല്ലാം നേടി. അതേസമയം പാരീസ് എന്ന നരകത്തിലായിരുന്നു ജീവിച്ചിരുന്നത്.ഞങ്ങൾക്ക് രണ്ടുപേർക്കും അവിടെ നരകമായിരുന്നു,നെയ്മർ പറഞ്ഞു.
പിഎസ്ജിയുടെ ആരാധകർ നെയ്മറോടും മെസ്സിയോടും വളരെ മോശമായി കൊണ്ടായിരുന്നു പെരുമാറിയിരുന്നത്.പലപ്പോഴും അധിക്ഷേപിക്കുകയും ചെയ്തിരുന്നു.രണ്ടുപേർക്കും അപമാനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇതോടെയാണ് രണ്ടുപേരും ക്ലബ്ബ് വിട്ടത്.