പിഎസ്ജിയുമായുള്ള രണ്ട് വർഷത്തെ കരാർ അവസാനിച്ച സമയത്ത് അദ്ദേഹത്തെ നിലനിർത്താൻ അവർ ശ്രമിച്ചിരുന്നു.എന്നാൽ മെസ്സി കരാർ പുതുക്കാൻ താല്പര്യപ്പെട്ടിരുന്നില്ല. അദ്ദേഹം ക്ലബ്ബ് വിട്ടു. അമേരിക്കൻ ക്ലബ്ബായ ഇന്റർമയാമിയിലേക്കാണ് മെസ്സി പോയത്. സൗദി ക്ലബ്ബായ അൽ ഹിലാലിന്റെ ഓഫർ അദ്ദേഹം നിരസിക്കുകയായിരുന്നു.
ഒരു ഭീമൻ തുകയായിരുന്ന മെസ്സിക്ക് സാലറിയായി കൊണ്ട് അവർ വാഗ്ദാനം ചെയ്തിരുന്നത്.എല്ലാ ബോണസുകളും ചേർത്ത് ഏകദേശം ഒരു ബില്യൺ യൂറോയോളം നൽകാൻ അവർ തയ്യാറായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. പക്ഷേ മെസ്സി അത് നിരസിക്കുകയായിരുന്നു.അദ്ദേഹം തന്റെ കുടുംബത്തിന്റെ സൗകര്യപ്രകാരം അമേരിക്കയിലേക്ക് പോവുകയായിരുന്നു.
ഇതിനെക്കുറിച്ച് ചില കാര്യങ്ങൾ അദ്ദേഹത്തിന്റെ സുഹൃത്തായ നെയ്മർ പറഞ്ഞിട്ടുണ്ട്.മെസ്സി വലിയ തുകയാണ് നിരസിച്ചതെന്ന് ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പണത്തിന് വലിയ പ്രാധാന്യമൊന്നും അദ്ദേഹം നൽകുന്നില്ലെന്നും എല്ലാത്തിനും മുകളിൽ മെസ്സിക്ക് കുടുംബമാണ് എന്നുമാണ് നെയ്മർ പറഞ്ഞിട്ടുള്ളത്.മെസ്സിയെ അൽ ഹിലാലിലേക്ക് എത്തിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടുകൊണ്ട് നെയ്മർ പറഞ്ഞത് ഇങ്ങനെയാണ്.
ലയണൽ മെസ്സിയുടെ കോൺട്രാക്ട് അവസാനിച്ച സമയത്ത് ഞാൻ അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തോട് അൽ ഹിലാലിലേക്ക് പോരാനായിരുന്നു ഞാൻ പറഞ്ഞിരുന്നത്. അതിനോടകം തന്നെ ഞാൻ അവരുമായി ധാരണയിൽ എത്തിയിരുന്നു.കാരണം അൽ ഹിലാലിന് എന്നിൽ വലിയ താല്പര്യമുണ്ടായിരുന്നു. ലയണൽ മെസ്സിക്ക് വലിയ ഒരു തുക ഇവിടെ ലഭിക്കും എന്നത് അദ്ദേഹത്തിന് തന്നെ അറിയാമായിരുന്നു. പക്ഷേ ആ തുക അദ്ദേഹം വേണ്ടെന്നുവച്ചു. തന്റെ കുടുംബം അമേരിക്കയാണ് ആഗ്രഹിക്കുന്നതെന്ന് മെസ്സി എന്നോട് പറഞ്ഞു.
പണത്തിന് ഒരു പ്രാധാന്യവും നൽകാത്തവനാണ് മെസ്സി. മറിച്ച് തന്റെ കുടുംബത്തിന്റെ സൗകര്യത്തിനാണ് അദ്ദേഹം പ്രാധാന്യം നൽകുന്നത്.തന്റെ കുടുംബത്തെ വിശുദ്ധമായ ഒരു കാര്യമായിക്കൊണ്ടാണ് മെസ്സി പരിഗണിക്കുന്നത്. അവരോടൊപ്പം ഒരുപാട് സമയം അദ്ദേഹം ചെലവഴിക്കും. മറ്റൊന്നിനും അദ്ദേഹം പ്രാധാന്യം നൽകില്ല,നെയ്മർ പറഞ്ഞു.
ഇനി ഭാവിയിൽ മറ്റൊരു ക്ലബ്ബിലേക്ക് പോവാൻ മെസ്സി ഉദ്ദേശിക്കുന്നില്ല.യൂറോപ്പിലേക്ക് ഇനി പോവില്ല എന്ന് അദ്ദേഹം പറഞ്ഞിരുന്നു. കുറച്ച് കാലം കൂടി അദ്ദേഹം ഇന്റർമയാമിയിൽ തുടരും.എന്നിട്ട് അവിടെത്തന്നെ വിരമിക്കാനായിരിക്കും അദ്ദേഹത്തിന്റെ പ്ലാനുകൾ.