നെയ്മർ ജൂനിയർ സൗദി ക്ലബ്ബായ അൽ ഹിലാലിനു വേണ്ടി കളിച്ചു തുടങ്ങിയിട്ടുണ്ട്. പക്ഷേ ഇതുവരെ ഗോൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. അവസാനമായി നെയ്മർ കളിച്ച രണ്ടു മത്സരങ്ങളിൽ ഒരുപാട് അവസരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിരുന്നുവെങ്കിലും നെയ്മർ അതെല്ലാം പാഴാക്കുകയായിരുന്നു. ഒട്ടും താല്പര്യമില്ലാതെയാണ് നെയ്മർ അൽ ഹിലാലിൽ കളിക്കുന്നത് എന്ന റൂമറുകൾ പ്രചരിച്ചിരുന്നു.
മാത്രമല്ല നെയ്മർ ജൂനിയറും അൽ ഹിലാൽ പരിശീലകനായ ജോർഹെ ജീസസും തമ്മിലുള്ള ബന്ധം ഒട്ടും ശരിയായ രീതിയിൽ അല്ല എന്ന വാർത്തകളും പുറത്തേക്ക് വന്നിരുന്നു. അതുകൊണ്ടുതന്നെ ഈ പരിശീലകന്റെ സ്ഥാനം നഷ്ടമായേക്കും എന്ന വാർത്തകൾ ഉണ്ടായിരുന്നു. കഴിഞ്ഞ മത്സരത്തിനുള്ള സ്‌ക്വാഡിൽ നെയ്മറെ ഈ പരിശീലകൻ ഉൾപ്പെടുത്തിയിരുന്നില്ല.ശാരീരികമായി നെയ്മർക്ക് കൂടുതൽ തയ്യാറെടുക്കാൻ വേണ്ടിയാണ് വിശ്രമം നൽകിയത് എന്നായിരുന്നു പരിശീലകന്റെ വിശദീകരണം.
നെയ്മറെ കുറിച്ച് ഒരുപാട് റൂമറുകൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.എന്നാൽ ഈ റൂമറുകൾക്കെല്ലാം കനത്ത മറുപടി നെയ്മർ ജൂനിയർ നൽകിയിട്ടുണ്ട്. ഈ വാർത്തകൾ എല്ലാം തികച്ചും വ്യാജമാണ് എന്നാണ് നെയ്മർ ജൂനിയർ തന്നെ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ നേരിട്ട് അറിയിച്ചിട്ടുള്ളത്. ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്താതിരിക്കണമെന്നും നെയ്മർ ജൂനിയർ മാധ്യമങ്ങളോടായി അഭ്യർത്ഥിച്ചിട്ടുണ്ട്.
Essa assistências é uma obra de arte.
— neymarjr – A fera 🇧🇷 (@neymarjrafera__) September 25, 2023
Neymar é GÊNIO!! pic.twitter.com/PaMm2E7KEY
ഇതെല്ലാം നുണയാണ്. ചില പേജുകൾ പോസ്റ്റ് ചെയ്യുന്ന ഇത്തരം കാര്യങ്ങൾ നിങ്ങൾ ഒരിക്കലും വിശ്വസിക്കരുത്.മില്യൺ കണക്കിന് ഫോളോവേഴ്സ് ഉള്ള പേജുകൾ ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്. എല്ലാവിധ ബഹുമാനത്തോടുകൂടിയും പറയട്ടെ,ഈ ഫേക്ക് ന്യൂസുകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കൂ. ഇത് ബഹുമാനത്തിന്റെ വലിയൊരു അഭാവമാണ് കാണിക്കുന്നത്, നെയ്മർ ജൂനിയർ തന്റെ ഇൻസ്റ്റാഗ്രാമിൽ എഴുതി.
Neymar breaks the silence on the rumours of him not being happy at Al Hilal & not liking Jorge Jesus:
— Neymoleque | Fan 🇧🇷 (@Neymoleque) September 25, 2023
“Lie… you guys have to stop believing these things, pages like this .. with millions of followers can’t be posting fake news!
With all the respect in the world, I ask you to… pic.twitter.com/oY73tVtHpZ
സൗദി അറേബ്യയിൽ നെയ്മർ ഹാപ്പിയാണ് എന്ന് തന്നെയാണ് ഈ വാക്കുകളിലൂടെ അദ്ദേഹം പറഞ്ഞുവെക്കുന്നത്. സൗദിയുടെ നാഷണൽ ഡേ സെലിബ്രേഷനിൽ വളരെയധികം സന്തോഷവാനായി കൊണ്ടായിരുന്നു നെയ്മറെ കാണപ്പെട്ടിരുന്നത്.ഇനി അൽ ഹിലാലിൽ മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.