ഇപ്പോൾ അവസാനിച്ച വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരത്തിൽ ബ്രസീലിനു വേണ്ടി മികച്ച പ്രകടനമാണ് നെയ്മർ നടത്തിയത്. ആദ്യമത്സരത്തിൽ ബോളിവിക്കെതിരെ രണ്ടും ഗോളുകളും ഒരു അസിസ്റ്റും നെയ്മർ നേടി. അതിന് ശേഷം നടന്ന മത്സരത്തിൽ പെറുവിനെതിരെ ഒരു അസിസ്റ്റ് നേടി.ഉടൻതന്നെ നെയ്മർ സൗദി അറേബ്യയിലേക്ക് തിരിച്ചുവരികയായിരുന്നു.
എന്നിട്ട് നെയ്മർ തന്റെ ക്ലബ്ബായ അൽ ഹിലാലിനൊപ്പം ട്രെയിനിങ് നടത്തി.ഇപ്പോൾ അരങ്ങേറ്റം നടത്തിയിട്ടുണ്ട്. ഇന്നലെ റിയാദിനെതിരെ നടന്ന മത്സരത്തിൽ സബ്സ്റ്റിറ്റ്യൂട്ട് റോളിലായിരുന്നു നെയ്മർ ജൂനിയർ കളിക്കളത്തിലേക്ക് വന്നത്.മത്സരത്തിൽ ഗംഭീര പ്രകടനം നെയ്മർ നടത്തുകയും ചെയ്തു.
അൽ ഹിലാൽ ആരാധകർ രാജകീയമായി നെയ്മറെ വരവേൽക്കുകയായിരുന്നു.സ്റ്റേഡിയത്തിൽ വലിയ ആഘോഷ പരിപാടികൾ ഉണ്ടായിരുന്നു. മത്സരത്തിൽ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് അൽ ഹിലാൽ വിജയിച്ചത്.നെയ്മർ ജൂനിയർ ഗോളുകൾ നേടിയില്ലെങ്കിലും ഒരു അസിസ്റ്റ് നേടിയിട്ടുണ്ട്.മിട്രോവിച്ച്,ഷഹ്റാനി,നാസർ,മാൽക്കം,സലേം (2) എന്നിങ്ങനെയാണ് ഗോളുകൾ നേടിയിട്ടുള്ളത്.
Neymar vs al riyadh
— wassim🇩🇿 (@Wassimbarca23) September 15, 2023
His debut with AL HILAL pic.twitter.com/dEN93Su9rE
64 ആം മിനിറ്റിൽ കളത്തിലേക്ക് വന്ന നെയ്മർ അൽ ഹിലാലിന്റെ മൂന്നാം ഗോളിന് വഴിയൊരുക്കി.തുടർന്ന് മാൽക്കം നേടിയ നാലാം ഗോളിന് അസിസ്റ്റ് നൽകി. മാത്രമല്ല അൽ ഹിലാലിന്റെ അഞ്ചാം ഗോൾ പെനാൽറ്റിലൂടെയായിരുന്നു പിറന്നത്. എന്നാൽ ആ പെനാൽറ്റി വിൻ ചെയ്തത് നെയ്മർ ആയിരുന്നു.അങ്ങനെ അരങ്ങേറ്റം മത്സരത്തിൽ തന്നെ നെയ്മർ അതിഗംഭീര പ്രകടനം നടത്തി.
ആറ് മത്സരങ്ങളിൽ അഞ്ചു വിജയവും ഒരു സമനിലയും ഉള്ള അൽ ഹിലാൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. അടുത്ത മത്സരം AFC ചാമ്പ്യൻസ് ലീഗിൽ ആണ്.സെപ്റ്റംബർ പതിനെട്ടാം തീയതിയാണ് ആ മത്സരം നടക്കുക.