25 മുറികളുള്ള മാളിക,9 കാറുകൾ,8 തൊഴിലാളികൾ,നെയ്മർ സൗദിയിൽ രാജാവായി വാഴും.
ബ്രസീലിയൻ സുൽത്താൻ നെയ്മർ ജൂനിയർ ഇനി സൗദി അറേബ്യയിലെ സുൽത്താനാണ്.കഴിഞ്ഞ ആറു വർഷക്കാലം അദ്ദേഹം പാരീസിലെ സുൽത്താനായിരുന്നു. സൗദി അറേബ്യയിലെ പ്രമുഖ ക്ലബ്ബായ അൽ ഹിലാലാണ് നെയ്മർ ജൂനിയറെ ടീമിലേക്ക് കൊണ്ടുവന്നിട്ടുള്ളത്. കോൺട്രാക്ട് പ്രകാരം നെയ്മർ രണ്ടു വർഷമാണ് സൗദിയിൽ ഉണ്ടാവുക.
എന്നാൽ നെയ്മർ വെറുതെ സൗദി അറേബ്യയിലേക്ക് വന്നതല്ല.വലിയ ഒരു തുക തന്നെ അദ്ദേഹത്തിന് ഈ ക്ലബ്ബിൽ നിന്നും ലഭിക്കും. രണ്ട് വർഷത്തേക്ക് ബോണസുകൾ അടക്കം 400 മില്യൻ ഡോളറാണ് നെയ്മർക്ക് കിട്ടുക. ഇതിനുപുറമേ രാജകീയ ജീവിതം നയിക്കാൻ നെയ്മർക്ക് സൗദി അറേബ്യയിൽ സാധിക്കും. അത്രയേറെ സൗകര്യങ്ങളാണ് ഇപ്പോൾ ഈ രാജ്യം അദ്ദേഹത്തിന് നൽകിയിരിക്കുന്നത്.
25 മുറികൾ ഉള്ള ഒരു മാളികയായിരിക്കും നെയ്മർക്ക് സൗദി അറേബ്യ നൽകുക.കൂടാതെ 9 കാറുകൾ നെയ്മർക്ക് ഉണ്ടാകും.ഈ മാളികയിൽ സിമ്മിംഗ് പൂളും നീരാവി കുളങ്ങളും ഉണ്ടായിരിക്കും. നെയ്മർ ജൂനിയറുടെ വീട് പരിപാലിക്കാൻ 8 തൊഴിലാളികളെ സൗദി അറേബ്യ നിയമിക്കും.കൂടാതെ നെയ്മറുടെയും കുടുംബത്തിന്റെയും യാത്ര,റസ്റ്റോറന്റുകൾ, ഹോട്ടലുകൾ തുടങ്ങിയ എല്ലാ ചിലവുകളും ഈ ക്ലബ്ബ് വഹിക്കും.അങ്ങനെ രാജകീയ ജീവിതമായിരിക്കും നെയ്മർക്ക് ലഭിക്കുക.
സൗദി അറേബ്യയിലെ ചിലവുകൾ ഒന്നും തന്നെ നെയ്മർ നോക്കേണ്ടതില്ല. അതുകൊണ്ടുതന്നെ ലഭിക്കുന്ന സാലറിയിൽ ഭൂരിഭാഗവും നെയ്മർക്ക് സേവ് ചെയ്യാൻ സാധിക്കും.ആഡംബര ജീവിതം വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് നെയ്മർ. ഇത്രയധികം സുഖസൗകര്യങ്ങൾ ലഭിച്ച സ്ഥിതിക്ക് നെയ്മർ സൗദി അറേബ്യയിൽ അടിച്ചുപൊളിക്കും എന്ന കാര്യത്തിൽ സംശയങ്ങൾ ഇല്ല.