പരിക്ക് കാരണം കളം വിട്ട നെയ്മർ ജൂനിയർ ഇനി ഇന്ത്യയിലേക്ക് വരില്ലേ?

ഇന്ന് സൗത്ത് അമേരിക്കൻ വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ റൗണ്ടിൽ നടന്ന മത്സരത്തിൽ ബ്രസീലിന് പരാജയം ഏൽക്കേണ്ടി വന്നിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഉറുഗ്വ ബ്രസീലിനെ പരാജയപ്പെടുത്തിയിരുന്നത്. ഒരു ഗോളും ഒരു അസിസ്റ്റും നേടിയ ഡാർവിൻ നുനസാണ് മത്സരത്തിൽ തിളങ്ങിയിട്ടുള്ളത്. കഴിഞ്ഞ മത്സരത്തിൽ വെനിസ്വേലയോട് ബ്രസീൽ സമനില വഴങ്ങുകയും ചെയ്തിരുന്നു.

ഇന്നത്തെ മത്സരത്തിൽ നെയ്മർ ജൂനിയർക്ക് പരിക്കേറ്റിട്ടുണ്ട്. മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാനത്തിലാണ് നെയ്മർക്ക് പരിക്കേറ്റത്. ഉടൻതന്നെ നെയ്മർ കളം വിടുകയും ചെയ്തിരുന്നു. പരിക്കേറ്റ നെയ്മർ സ്ട്രക്ച്ചറിലാണ് കൊണ്ടുപോയത്. നെയ്മർ കരയുന്നതും അതിൽ നിന്നും വ്യക്തമായിരുന്നു.

അതായത് നെയ്മറുടെ പരിക്ക് ഒരല്പം ഗുരുതരമാണ്.പുറത്തേക്ക് വരുന്ന ആദ്യത്തെ റിപ്പോർട്ടുകൾ പ്രകാരം കുറച്ചു കാലം നെയ്മർക്ക് കളിക്കളത്തിന് പുറത്തിരിക്കേണ്ടി വരും.അത് ഇന്ത്യൻ ഫുട്ബോൾ ആരാധകരെ സംബന്ധിച്ചിടത്തോളവും ഒരു തിരിച്ചടിയാണ്.കാരണം ഇന്ത്യയിലെ ഫുട്ബോൾ ആരാധകർ നെയ്മറുടെ വരവും കാത്ത് ഇരിക്കുകയാണ്.

ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ നെയ്മറുടെ ക്ലബ്ബായ അൽ ഹിലാലും ഇന്ത്യൻ വമ്പൻമാരായ മുംബൈ സിറ്റി എഫ്സിയും തമ്മിൽ ഏറ്റുമുട്ടുന്നുണ്ട്.ഒക്ടോബർ 23ആം തീയതിയാണ് ആദ്യം മത്സരം നടക്കുക. അത് അൽഹിലാലിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് നടക്കുക.ആ മത്സരത്തിന് നെയ്മർ ഉണ്ടാവില്ല എന്നത് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.

പിന്നീട് നവംബർ ആറാം തീയതിയാണ് അൽ ഹിലാലും മുംബൈ സിറ്റി എഫ്സിയും തമ്മിൽ ഏറ്റുമുട്ടുക. ആ മത്സരമാണ് മുംബൈയുടെ മൈതാനത്ത് വച്ചുകൊണ്ട് നടക്കുന്നത്.ആ മത്സരത്തിനു വേണ്ടി നെയ്മർ ജൂനിയർ ഇന്ത്യയിലേക്ക് വരും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷേ പരിക്ക് തിരിച്ചടിയായിട്ടുണ്ട്.നെയ്മർ വരാനുള്ള സാധ്യത ഇപ്പോൾ വളരെയധികം കുറഞ്ഞിട്ടുണ്ട്.കാരണം അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാണ്. നെയ്മറുടെ വരവ് പ്രതീക്ഷിച്ചിരുന്ന ഇന്ത്യൻ ആരാധകർക്ക് ഇത് തിരിച്ചടിയാണ്. അദ്ദേഹം ഇന്ത്യയിലേക്ക് വരാനുള്ള സാധ്യതകൾ ഇപ്പോൾ വളരെയധികം വിരളമാണ്.

Al HilalBrazilMumbai City FcNeymar Jr
Comments (0)
Add Comment