Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

സൗദിയിലേക്ക് പോയ നെയ്മർ ബ്രസീൽ ടീമിൽ നിന്നും പുറത്തോ? സാധ്യതകൾ എന്തൊക്കെയാണ്?

2,217

ബ്രസീലിയൻ താരമായ നെയ്മർ ജൂനിയർ ഇനി സൗദി അറേബ്യൻ ലീഗിലാണ് കളിക്കുക. അവിടുത്തെ പ്രമുഖ ക്ലബ്ബായ അൽ ഹിലാൽ പിഎസ്ജിയിൽ നിന്നും നെയ്മർ ജൂനിയറെ സ്വന്തമാക്കി കഴിഞ്ഞു. ഏകദേശം 100 മില്യൺ യുറോയോളമാണ് അവർ നെയ്മർക്ക് വേണ്ടി ചിലവഴിച്ചിട്ടുള്ളത്.രണ്ട് വർഷമാണ് നെയ്മർ അൽ ഹിലാലിൽ കളിക്കുക.

ബ്രസീൽ നാഷണൽ ടീം പ്രധാനപ്പെട്ട ഒരു ചുവടുവെപ്പാണ് ഇപ്പോൾ നടത്തുന്നത്. 2026 വേൾഡ് കപ്പ് ആണ് അവരുടെ ലക്ഷ്യം. വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരങ്ങൾ അടുത്ത മാസമാണ് നടക്കുക. ബ്രസീലിന്റെ ഇപ്പോഴത്തെ പരിശീലകൻ ഫെർണാണ്ടോ ഡിനിസാണ്.

ബ്രസീലിലോ യൂറോപ്പിലോ ഇല്ലാത്ത താരങ്ങളെ ബ്രസീൽ നാഷണൽ ടീമിലേക്ക് പരിഗണിക്കൽ അത്യപ്പൂര്‍വ്വമാണ്.അത്കൊണ്ട് തന്നെ അടുത്ത മത്സരങ്ങൾക്കുള്ള ബ്രസീൽ സ്‌ക്വാഡ് പ്രഖ്യാപിക്കുമ്പോൾ നെയ്മർ അതിലുണ്ടാകുമോ എന്നത് ചിലർക്കെങ്കിലും സംശയമുണ്ടാക്കുന്ന കാര്യമാണ്. എന്നാൽ അതിൽ ഭയപ്പെടാൻ ഒന്നുമില്ല.

ഡിനിസ് നെയ്മറെ നാഷണൽ ടീമിൽ ഉൾപ്പെടുത്തുക തന്നെ ചെയ്യും. കാരണം നെയ്മറുടെ ഒരു വലിയ ആരാധകനാണ് ഈ പരിശീലകൻ. ബ്രസീൽ ടീമിലെ ഏറ്റവും മികച്ച താരമായി കൊണ്ട് തന്നെയാണ് ഇദ്ദേഹം നെയ്മറെ പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ നെയ്മറെ ഒഴിവാക്കി കൊണ്ടുള്ള സാഹസികത ഒന്നും ബ്രസീൽ കോച്ച് ചെയ്യില്ല. ബ്രസീൽ നാഷണൽ ടീമിൽ നെയ്മർ തുടരുക തന്നെ ചെയ്യും.

fpm_start( "true" ); /* ]]> */