നെയ്മറെ തളർത്താൻ വേണ്ടി മന്ത്രവാദം ചെയ്ത് പെറു മന്ത്രവാദികൾ,പക്ഷേ ഫലിച്ചില്ല.
ബ്രസീലും ബൊളീവിയയും തമ്മിൽ നടന്ന ആദ്യത്തെ മത്സരത്തിൽ 5-1 എന്ന സ്കോറിനായിരുന്നു ബ്രസീൽ വിജയിച്ചത്. നെയ്മറാ യിരുന്നു ബ്രസീലിനു വേണ്ടി മികച്ച പ്രകടനം മത്സരത്തിൽ നടത്തിയത്.രണ്ടു ഗോളുകളും ഒരു അസിസ്റ്റും ആ മത്സരത്തിൽ നെയ്മർ നേടിയിരുന്നു.പെറുവിനെ നേരിടാൻ വരുമ്പോൾ നെയ്മർ തന്നെയായിരുന്നു അവരുടെ പ്രധാന എതിരാളി.
അതുകൊണ്ടുതന്നെ പെറുവിലെ ഒരു കൂട്ടം മന്ത്രവാദികൾ ലിമ എന്ന നഗരത്തിൽ ഒരുമിച്ചു കൂടിയിരുന്നു. എന്നിട്ട് നെയ്മറെ തളർത്താൻ വേണ്ടി മന്ത്രവാദം ചെയ്തിരുന്നു.മത്സരം നടക്കുന്ന വേദിക്ക് തൊട്ടരികിൽ വെച്ചായിരുന്നു നെയ്മറുടെ ചിത്രം ഉപയോഗിച്ചുകൊണ്ട് ഇവർ മന്ത്രവാദ പ്രവർത്തനങ്ങൾ ചെയ്തിരുന്നത്. നെയ്മർ തളർന്നുകൊണ്ട് മോശം പ്രകടനം നടത്താൻ വേണ്ടിയായിരുന്നു ഇവരുടെ മന്ത്രവാദം.
Peru supporters trying a “voodoo” on Neymar & others 😂 pic.twitter.com/HLMupnsnnN
— Fancy Di Maria (@FancyDiMaria_) September 12, 2023
ഇതിന്റെ വീഡിയോസ് മാധ്യമങ്ങൾ പുറത്തുവിട്ടു കഴിഞ്ഞു.പക്ഷേ ഈ മന്ത്രവാദം ഫലിച്ചില്ല എന്നത് മറ്റൊരു വാസ്തവമാണ്.എന്തെന്നാൽ ബ്രസീൽ മത്സരത്തിൽ വിജയിച്ചിരുന്നു. നെയ്മറുടെ കോർണറിൽ നിന്നായിരുന്നു മാർക്കിഞ്ഞോസ് ഹെഡർ ഗോൾ നേടിയിരുന്നത്. വിജയത്തിൽ പങ്കാളിയാവാൻ നെയ്മർക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഈ മന്ത്രവാദം ഫലം കണ്ടിട്ടില്ല.
നെയ്മറുടെ ഫോട്ടോക്കൊപ്പം ഒരു പാവയും ഉണ്ടായിരുന്നു.എന്നിട്ട് മന്ത്രവാദികൾ എല്ലാവരും ആ പാവയിൽ വാളുകൊണ്ട് കുത്തുകയാണ് ചെയ്യുന്നത്. നെയ്മറെ തകർക്കാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത് എന്ന് അവർ പറഞ്ഞിരുന്നു. രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയ നെയ്മർ ഇനി അൽ ഹിലാലിനു വേണ്ടി അരങ്ങേറാനുള്ള ഒരുക്കത്തിലാണ്.