നെയ്മറും എംബപ്പേയും ഉടക്കിലാണ്, കൂടുതൽ തെളിവുകൾ പുറത്തേക്ക് വന്നു,സഹോദരനുമായി പ്രശ്നമില്ല.
നെയ്മർ ജൂനിയർക്ക് ഈ ട്രാൻസ്ഫർ വിൻഡോയുടെ അവസാനത്തിലായിരുന്നു പിഎസ്ജിയോട് ഗുഡ് ബൈ പറയേണ്ടി വന്നത്.എൻറിക്കെ പരിശീലകനായി വന്നതുകൊണ്ട് തന്നെ പാരീസിൽ തുടരാനായിരുന്നു നെയ്മറുടെ തീരുമാനം. പക്ഷേ നെയ്മറോട് പിഎസ്ജി പുതിയ ക്ലബ്ബിനെ കണ്ടെത്താൻ പറയുകയായിരുന്നു.
അതുകൊണ്ടുതന്നെ നെയ്മർ ജൂനിയർക്ക് സൗദിയിലെ പ്രശസ്ത ക്ലബ്ബായ അൽ ഹിലാലിന്റെ ഓഫർ സ്വീകരിക്കേണ്ടിവന്നു. മറ്റുള്ള ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ വരാതിരുന്നതോടെയാണ് നെയ്മർ സൗദിയിലേക്ക് പോകാൻ തീരുമാനിച്ചത്. അതുവരെ പിഎസ്ജിയുമായി പ്രശ്നത്തിലായിരുന്ന എംബപ്പേ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുകൊണ്ട് ക്ലബ്ബിന്റെ ട്രെയിനിങ്ങിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
നെയ്മറുടെ പുറത്താവലിൽ എംബപ്പേക്ക് പങ്കുണ്ട് എന്നത് ഒരു റൂമറാണ്. ഇതിനു മുൻപും നെയ്മറും എംബപ്പേയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. പെനാൽറ്റി ഗേറ്റ് വിവാദങ്ങൾ നാം കണ്ടതാണ്. പക്ഷേ നെയ്മറും എംബപ്പേയും തമ്മിൽ ഇപ്പോൾ വലിയ ഉടക്കിലാണ് എന്നതിന്റെ തെളിവുകൾ പുറത്തേക്ക് വന്നു. അതായത് നെയ്മർ ജൂനിയർ ഇൻസ്റ്റഗ്രാമിൽ എംബപ്പേയെ അൺഫോളോ ചെയ്തിട്ടുണ്ട്.
നിരവധി പേരെ ഫോളോ ചെയ്യുന്ന നെയ്മർ എംബപ്പേയുമായുള്ള ബന്ധം ഒഴിവാക്കുകയാണ് ചെയ്തിട്ടുള്ളത്. മാത്രമല്ല തിരിച്ചും അങ്ങനെ തന്നെയാണ്. ഇപ്പോൾ എംബപ്പേ നെയ്മറെ ഫോളോ ചെയ്യുന്നില്ല. ഇരുവരും തമ്മിൽ യാതൊരുവിധ സൗഹൃദവും ഇല്ല എന്ന് തന്നെയാണ് വ്യക്തമാവുന്നത്. എന്നാൽ നെയ്മർക്ക് കിലിയൻ എംബപ്പേയുടെ സഹോദരനായ ഏതൻ എംബപ്പേയുമായി പ്രശ്നങ്ങൾ ഒന്നുമില്ല.
എന്തെന്നാൽ എംബപ്പേയുടെ സഹോദരന്റെ അക്കൗണ്ട് നെയ്മർ ജൂനിയർ ഇപ്പോഴും ഫോളോ ചെയ്യുന്നുണ്ട്.നെയ്മർ ക്ലബ്ബിൽ നിന്നും പുറത്താവാൻ കാരണം എംബപ്പേ തന്നെയാണ് എന്ന് തെളിയിക്കുന്ന സംഭവങ്ങൾ തന്നെയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.നെയ്മർ ഉടൻ തന്നെ അൽ ഹിലാലിൽ അരങ്ങേറ്റം നടത്തിയേക്കും.