നെയ്മർ ജൂനിയർ സൗദി അറേബ്യയിലെ പ്രശസ്തരായ അൽ ഹിലാലിനു വേണ്ടിയാണ് കളിക്കുക.രണ്ടുവർഷത്തെ കരാറിലാണ് നെയ്മർ സൈൻ ചെയ്തിരിക്കുന്നത്.പിഎസ്ജിക്ക് ഏകദേശം 90 മില്യൺ യൂറോയോളമാണ് ട്രാൻസ്ഫർ ഫീയായി കൊണ്ട് ലഭിക്കുക. നെയ്മർക്ക് പിഎസ്ജി വിടാൻ അത്ര താല്പര്യമില്ലായിരുന്നുവെങ്കിലും ക്ലബ്ബ് പുറത്തുപോവാൻ അദ്ദേഹത്തെ നിർബന്ധിക്കുകയായിരുന്നു.
ഫിക്വയിപുട്ടോമെസ്മോ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ സമ്മറിൽ തന്നെ നെയ്മറെ ഒഴിവാക്കണം എന്നത് പിഎസ്ജിയോട് എംബപ്പേ ആവശ്യപ്പെട്ടിരുന്നു. നെയ്മർക്ക് ഇവിടെ സ്ഥാനമില്ല എന്നായിരുന്നു എംബപ്പേയുടെ നിലപാട്. നെയ്മർ പിഎസ്ജി വിട്ട് അൽ ഹിലാലിൽ എത്തുമെന്ന് തീരുമാനമായ അതേ ദിവസമാണ് എംബപ്പേ സൂപ്പർ ഹാപ്പി ആയി കൊണ്ട് പിഎസ്ജിയുടെ ട്രെയിനിങ്ങിൽ തിരിച്ചെത്തിയത്.
ഇതായിരുന്നു ആ പോസ്റ്റ്. അതായത് എംബപ്പേയുടെ കളികൾ മൂലമാണ് നെയ്മർക്ക് പാരീസ് വിടേണ്ടി വന്നത് എന്നാണ് സംഗ്രഹം.എടുത്ത് പറയേണ്ട കാര്യം ഈ ഇൻസ്റ്റഗ്രാം പോസ്റ്റിന് നെയ്മർ ജൂനിയർ ലൈക്ക് ചെയ്തു എന്നതാണ്. ഇതിനോട് നെയ്മർ ജൂനിയർ യോജിക്കുന്നുണ്ട്. അതായത് എംബപ്പേ തന്നെയാണ് ഇതിന് പിന്നിൽ കളിച്ചത് എന്നത് വ്യക്തമാവുകയാണ്.
നെയ്മറും മെസ്സിയും ക്ലബ്ബ് വിട്ടതോടെ കാര്യങ്ങൾ എല്ലാം ഇപ്പോൾ എംബപ്പേക്ക് അനുകൂലമാണ്.പിഎസ്ജിയിലെ ഏറ്റവും വലിയ താരം ഇനി എംബപ്പേ മാത്രമായിരിക്കും.ക്ലബ്ബിനെ പ്രഷറിലാക്കാൻ വേണ്ടിയായിരുന്നു എംബപ്പേ ഈ നാടകങ്ങൾ എല്ലാം കളിച്ചിരുന്നത്.