അർജന്റീനയുടെ ക്യാപ്റ്റനായ ലിയോ മെസ്സി എംഎൽഎസ് ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക് പോയിരുന്നു. പതിനാറാം തീയതി ഇന്റർ മിയാമി പ്രസന്റ് ചെയ്യുമെന്നും ഇരുപത്തിരണ്ടാം തീയതി മെസ്സി അരങ്ങേറുമെന്നാണ് സൂചനകൾ. യൂറോപ്പിൽ മികച്ച പ്രകടനം നടത്തുന്നതിനിടെ എംഎൽഎസിലേക്ക് പോയത് ആരാധകർക്ക് അപ്രതീക്ഷിതമായിരുന്നു.
എന്നാൽ മെസ്സിയുടെ സുഹൃത്തായ നെയ്മർ ജൂനിയറും അദ്ദേഹത്തിന്റെ പാത പിന്തുടരുമെന്നാണ് റിപ്പോർട്ട്. നെയ്മർ എംഎൽഎസിലേക്ക് എത്താൻ സാധ്യതയുണ്ട് എന്ന റിപ്പോർട്ട് മുണ്ടോ ഡിപോർട്ടിവോയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.സിറ്റി ഗ്രൂപ്പിന്റെ അധീനതയിലുള്ള ന്യൂയോർക്ക് സിറ്റി എഫ്സിയാണ് നെയ്മറെ കൊണ്ടുവരാനുള്ള താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. മാഞ്ചസ്റ്റർ സിറ്റി ഉൾപ്പെടെയുള്ളവർ ഈ ഗ്രൂപ്പിന്റെ അധീനതയിലാണ് ഉള്ളത്.
മെസ്സിയെ പോലെ തന്നെ എംഎൽഎസിലേക്ക് പോവാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് നെയ്മർ. യൂറോപ്യൻ ഫുട്ബോൾ അവസാനിപ്പിച്ചതിനുശേഷം എംഎൽഎസിലേക്ക് പോവാനാണ് നെയ്മറുടെ തീരുമാനം. പക്ഷേ അത് ഉടൻ ഉണ്ടാവുമോ എന്നത് വ്യക്തമല്ല. അദ്ദേഹം പിഎസ്ജി വിടും എന്ന റിപ്പോർട്ടുകൾ ആദ്യത്തിൽ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അതിന് സാധ്യതയില്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.
Neymar remains heavily linked with a move to MLS side #NYCFC!
— Transfermarkt.co.uk (@TMuk_news) July 7, 2023
What do you guys think? Should Neymar head to Major League Soccer? pic.twitter.com/79cKLriT77
ന്യൂയോർക്ക് സിറ്റി എഫ്സി നെയ്മർക്ക് ഓഫർ ഒന്നും നൽകിയിട്ടില്ല. പക്ഷേ ഓഫർ നൽകി നെയ്മറെ കൊണ്ടുവരാൻ കഴിയും എന്ന് അവർ കരുതുന്നുണ്ട്.ഫ്രാങ്ക് ലംപാർഡ്,വിയ്യ തുടങ്ങിയ ഒട്ടേറെ പ്രമുഖർ കളിച്ചിട്ടുള്ള ക്ലബ്ബാണ് ന്യൂയോർക്ക് സിറ്റി എഫ്സി.